പോർട്ട്ബ്ലയർ – യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതായി സുഡാന്‍ സുരക്ഷാ, പ്രതിരോധ കൗണ്‍സില്‍ അറിയിച്ചു. അബുദാബി സുഡാന്‍ എംബസിയിലെ മുഴുവന്‍ ജീവനക്കാരെയും സുഡാന്‍ തിരിച്ചുവിളിപ്പിച്ചു. സുഡാന്‍ സൈന്യവുമായി പോരാടുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസിനെ പിന്തുണക്കുന്നതായി ആരോപിച്ചാണ് യു.എ.ഇയുമായുള്ള നയതന്ത്രബന്ധം സുഡാന്‍ വിച്ഛേദിച്ചത്. യു.എ.ഇക്കെതിരെ സുഡാന്‍ നല്‍കിയ പരാതി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതി തള്ളിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group