തെഹ്‌റാന്‍ – ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയ ഇറാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിന്റെ ഏറ്റവും പ്രമുഖ ചാരന്മാരില്‍ ഒരാളായിരുന്ന ബഹ്മന്‍ ഷോബിയുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ഇറാന്‍ ജുഡീഷ്യറിക്കു കീഴിലെ മീസാന്‍ ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചു.
ഇയാള്‍ക്ക് ഇറാന്റെ പരമാധികാര ഡാറ്റാബേസുകളിലേക്ക് പ്രവേശനമുണ്ടായിരുന്നുവെന്നും മീസാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. വിദ്യാഭാസവുമായി ബന്ധപ്പെട്ട കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം രാജ്യത്തിന്റെ പല സുരക്ഷാ വിവരങ്ങൾ ഇസ്രായിലിന് ചോര്‍ത്തി നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group