മോസ്‌കോ– 50 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തര്‍ന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 50 പേരും മരണപ്പെട്ടതായാണ് വിവരം. അപകടത്തിൽ അഞ്ച് കുട്ടികളും മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആറ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക ഗവർണർ വാസിലി ഓർലോവ് പറഞ്ഞു. റഷ്യൻ-ചൈനീസ് അതിർത്തിയിലുള്ള ബ്ലാഗോവെഷ്‌ചെൻസ്‌ക് നഗരത്തിൽ നിന്ന് ടിൻഡയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പെട്ടത്. റഡാറില്‍ നിന്നും അപ്രത്യക്ഷമായ വിമാനം റഷ്യയിലെ ഫാർ ഈസ്റ്റേൺ അമുർ മേഖലയ്ക്ക് മുകളിൽ തകർന്നുവീണതായി ഉദ്യോഗസ്ഥർ അറിയിച്ചു.
റഷ്യയുടെ കിഴക്കൻ മേഖലയിൽ നിന്ന് അൻ്റോനോവ്-24 വിമാനത്തിൻ്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതായി റഷ്യയുടെ അടിയന്തര മന്ത്രാലയം വ്യാഴാഴ്‌ച അറിയിച്ചു. അമുർ മേഖലയിൽ നിന്ന് അപ്രത്യക്ഷമായ റഷ്യൻ യാത്രാ വിമാനത്തിന് തീപിടിച്ചത് റെസ്ക്യൂ ഹെലികോപ്റ്ററാണ് കണ്ടെത്തിയത്.