നൃൂയോർക്ക്: ബഹാമഡിലേക്കുള്ള യാത്രാ മദ്ധ്യേ പി.കെ ബഷീർ എം.എൽ.എ അമേരിക്കയിലെത്തി.
ഏപ്രിൽ 28 മുതൽ മെയ് 3 വരെ ബഹാമസിൽ ചേരുന്ന കോമൺവെൽത്ത് അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തിൽ കേരള നിയമസഭയുടെ പ്രതിനിധിയാണ് പി. കെ ബഷീർ.
ബഷീറിൻ്റെ ബഹുമാനാർത്ഥം അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ച കൂട്ടായ്മകളിൽ കെ.എം.സി.സി നേതാക്കളായ യു.എ.നസീർ, ഇംതിയാസ് അലി, ഷാമിൽ കാട്ടുങ്ങൽ, ജൗഹർ ഷാ, കുഞ്ഞു പയ്യോളി, സഫ്വാൻ മടത്തിൽ, നജീബ് എളമരം, ഷെബീർ നെല്ലി, റിയാസ് മണ്ണാർക്കാട് എന്നിവരും സാമൂഹ്യ പ്രവർത്തകരായ സമദ് പൊന്നേരി, ഹനീഫ എരഞ്ഞിക്കൽ, ഡോക്ടർ ഷാഹുൽ ഇബ്രാഹിം, ഉമാ ശങ്കർ നൂറേങ്ങൽ, റഫീഖ് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്‌ലറ്റ്സ് (ലൂക്ക ) ഡല്ലസിൽ ഈ മാസം 26ന് സംഘടിപ്പിക്കുന്ന ദേശീയ പിക്കിൾ ബാൾ ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കുന്ന ബഷീർ അടുത്ത ദിവസം ബഹാമസിലേക്ക് തിരിക്കും. മെയ് നാലിന് അറ്റ്ലാൻ്റയിലെ മലയാളി കൂട്ടായ്മയിൽ പങ്കെടുത്ത ശേഷം അടുത്ത ദിവസം ബഷീർ ഇന്ത്യയിലേക്ക് തിരിക്കും.