ലോസ് ഏഞ്ചൽസ്- പൈലറ്റ് പാസ്പോർട്ട് എടുക്കാൻ മറന്ന കാരണം വിമാനം തിരിച്ചുവിട്ടു. മാർച്ച് 25ന് അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് സംഭവം. ലോസ് ഏഞ്ചൽസിൽ നിന്ന് ഷാങ്ഹായിയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനമാണ് പൈലറ്റ് പാസ്പോർട്ട് എടുക്കാൻ മറന്നതിനാൽ തിരിച്ച് സാൻഫ്രാന്സിസ്കോയിലേക്ക് പറന്നത്.
യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാൻ ഒരു പുതിയ സംഘത്തെ ഏർപ്പാട് ചെയ്തു എന്ന് യുണൈറ്റഡ് എയർലൈൻസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
257 യാത്രക്കാരും 13 ക്രൂ അംഗങ്ങളും ഉണ്ടായിരുന്ന വിമാനം ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം തിരികെ എത്തിയതോടെ പുതിയ ക്രൂ അംഗങ്ങളെ നിയോഗിച്ച് യാത്ര വീണ്ടും ആരംഭിച്ചു. യാത്ര വൈകിയതിന് യാത്രക്കാരോട് ക്ഷമാപണം നടത്തുകയും, നഷ്ടപരിഹാരമായി യാത്രക്കാർക്ക് ഭക്ഷണ വൗച്ചറുകളും മറ്റു സൗകര്യങ്ങളും വിമാനകമ്പനി നൽകി. വിമാനം രാത്രി 9 മണിക്ക് ഷാങ്ഹായിലേക്ക് തിരികെ പറന്നുയരുകയും ചെയ്തു.