Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 17
    Breaking:
    • മുട്ടുമടക്കി കേന്ദ്രം; വനിതാ സംവരണ ബില്ല് ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു
    • തിരുവനന്തപുരം സ്വദേശി ഹായിലില്‍ നിര്യാതനായി
    • ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്റെ പ്രഖ്യാപനം
    • വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർ മരിച്ചു​
    • യുഎസ് ഉപരോധം ലംഘിച്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വധശിക്ഷക്ക് തൊട്ടുമുമ്പ് മാപ്പ്; 27 വര്‍ഷത്തെ ജയിൽ ജീവിതത്തിന് അന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/04/2026 World Happy News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മുഹമ്മദ് താഹിര്‍ സമൂമിന് മാപ്പ് നല്‍കുന്ന ചടങ്ങില്‍ നിന്ന്.
    Share
    WhatsApp Facebook Twitter Telegram LinkedIn

    സന്‍ആ– യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാരന് 27 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് മാപ്പ് ലഭിച്ചു. ശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് യെമനി തടവുകാരന്‍ മുഹമ്മദ് താഹിര്‍ സമൂമിന് കൊല്ലപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് അപ്രതീക്ഷിതമായി മാപ്പ് ലഭിച്ചത്. ഇബ്ബ് ഗവര്‍ണറേറ്റിലെ സെന്‍ട്രല്‍ ജയിലില്‍ ഏതു ദിവസവും വധശിക്ഷ നടപ്പാക്കുന്നതും കാത്ത് കഴിഞ്ഞ സമൂമിന്റെ 27 വര്‍ഷത്തെ ദുരിതത്തിന് ഇതോടെ അന്ത്യമായി. പ്രായപൂര്‍ത്തിയാകാത്തപ്പോള്‍ കൊലപാതകം നടത്തിയതിനാണ് മുഹമ്മദ് സമൂമിന് കോടതി വധശിക്ഷ വിധിച്ചത്. ഇബ്ബ് ഗവര്‍ണറേറ്റിലെ സെന്‍ട്രല്‍ ജയിലിന്റെ മുറ്റത്ത് വ്യാഴാഴ്ച വധശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്, കൊല്ലപ്പെട്ട അമ്മാര്‍ അഹ്‌മദ് അല്‍ഹുജൈലിയുടെ പിതാവ് ശൈഖ് അഹ്‌മദ് അല്‍ഹുജൈലി പ്രതി മുഹമ്മദ് താഹിര്‍ സമൂമിന് മാപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

    ശിക്ഷക്ക് തൊട്ടുമുമ്പ്, ശൈഖ് അഹ്‌മദ് അല്‍ഹുജൈലിയുടെ മകന്‍ പിതാവിന്റെ മുമ്പില്‍ മുട്ടുകുത്തി സമൂമിന് മാപ്പ് അപേക്ഷിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതോടെ ശൈഖ് അഹ്‌മദ് അല്‍ഹുജൈലി തന്റെ മകന്റെ ഘാതകന് മാപ്പ് പ്രഖ്യാപിക്കുകയായിരുന്നു. പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പു വരെ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1999 ല്‍ തന്റെ സുഹൃത്ത് അമ്മാറിനെ കൊലപ്പെടുത്തിയ കേസിലാണ് 40 വയസ്സുള്ള മുഹമ്മദ് സമൂം അറസ്റ്റിലായത്. സംഭവം നടക്കുമ്പോള്‍ മുഹമ്മദ് സമൂമിന് 13 വയസ്സ് ആയിരുന്നു പ്രായം. വിചാരണയുടെ എല്ലാ ഘട്ടങ്ങളും തീര്‍ന്നതിന് ശേഷം 2010 ല്‍ അദ്ദേഹത്തിന് അന്തിമമായി വധശിക്ഷ വിധിച്ചു. മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചു. നേരത്തെ ജയിലിലെ ആരാച്ചാര്‍ അസുഖം വാദിച്ച് സമൂമിന്റെ വധശിക്ഷ നടപ്പാക്കാന്‍ വിസമ്മതിച്ചിരുന്നു. 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് കൊലപാതകം നടത്തിയത് എന്നതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് മനഃപൂര്‍വ്വം ഒഴിവാക്കാനാണ് അസുഖമാണെന്ന് താന്‍ വാദിച്ചതെന്ന് ആരാച്ചാര്‍ പിന്നീട് വെളിപ്പെടുത്തി.

    മുഹമ്മദ് സമൂമിന് മാപ്പ് പ്രഖ്യാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രേഖപ്പെടുത്തുന്ന വീഡിയോകള്‍ യെമനിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നത് കാത്ത് ദീര്‍ഘകാലമായി ജയിലില്‍ കഴിഞ്ഞുവന്നതും, ശിക്ഷ നടപ്പാക്കിയ ശേഷം ജയിലിനുള്ളില്‍ തന്നെ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മുഹമ്മദ് സമൂമിന്റെ ഹൃദയഭേദകമായ വില്‍പത്രവും ഈ കേസിന് കൂടുതല്‍ പൊതുജനശ്രദ്ധ നേടിക്കൊടുത്തു. തന്റെ സുഹൃത്ത് അമ്മാറിനെ അബദ്ധത്തില്‍ കൊലപ്പെടുത്തിയതിന് 27 വര്‍ഷം ജയിലില്‍ കഴിഞ്ഞ മുഹമ്മദ് സമൂമിനെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണെന്ന് മനുഷ്യാവകാശ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Yemen
    Latest News
    മുട്ടുമടക്കി കേന്ദ്രം; വനിതാ സംവരണ ബില്ല് ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു
    17/04/2026
    തിരുവനന്തപുരം സ്വദേശി ഹായിലില്‍ നിര്യാതനായി
    17/04/2026
    ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്റെ പ്രഖ്യാപനം
    17/04/2026
    വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർ മരിച്ചു​
    17/04/2026
    യുഎസ് ഉപരോധം ലംഘിച്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു​
    17/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.