റാമല്ല – വെസ്റ്റ് ബാങ്കിലെ ജെനീന്‍ നഗരത്തില്‍ നിന്നുള്ള ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായില്‍ ജയിലില്‍ പീഡനത്തിന്റെയും ബോധപൂര്‍വം വൈദ്യപരിചരണം നിഷേധിച്ചതിന്റെയും ഫലമായി മരണപ്പെട്ടു.
2023 ഒക്ടോബര്‍ തുടക്കം മുതല്‍ ഇസ്രായില്‍ ജയിലുകളില്‍ രക്തസാക്ഷികളായ ഫലസ്തീന്‍ തടവുകാരുടെ എണ്ണം 76 ആയി ഉയര്‍ന്നു. 1967 മുതല്‍ 313 ഫലസ്തീന്‍ തടവുകാര്‍ ഇസ്രായില്‍ ജയിലുകളില്‍ രക്തസാക്ഷികളായതായും ഫലസ്തീന്‍ തടവുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മൂന്നു ഫൗണ്ടേഷനുകളുടെ കൂട്ടായ്മയായ ഫലസ്തീന്‍ പ്രിസണേഴ്‌സ് ഫൗണ്ടേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഇല്ലാത്ത സാഹചര്യങ്ങളില്‍ ആയിരക്കണക്കിന് ഫലസ്തീനികളെ തടവിലാക്കുകയും ഇവര്‍ വ്യവസ്ഥാപിത കുറ്റകൃത്യങ്ങള്‍ക്ക് ദിവസേന വിധേയരാകുകയും ചെയ്യുന്നതിനാല്‍ ഇസ്രായില്‍ ജയിലുകളില്‍ രക്തസാക്ഷികളാകുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ഫലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രായില്‍ നേതാക്കളോട് കണക്കുചോദിക്കാന്‍ ഫലപ്രദമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് ഫൗണ്ടേഷന്‍സ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകേേളാട് ആവശ്യപ്പെട്ടു.



