മധ്യ ഗാസ മുനമ്പിലെ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിന് പടിഞ്ഞാറുള്ള അല്സവാര്ഹ പ്രദേശത്ത് അഭയാര്‍ഥികളുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അല്‍അഖ്സ മസ്ജിദിനും പഴയ നഗരത്തിന്റെ കവാടങ്ങള്‍ക്കും ചുറ്റും സൈനിക നടപടികള്‍ ശക്തമാക്കിയിരിക്കെ, അധിനിവിഷ്ട ജറൂസലമിലെ അല്‍അഖ്സ മസ്ജിദ് തുടര്‍ച്ചയായ അഞ്ചാം ദിവസവും സന്ദര്‍ശകര്‍ക്കും വിശ്വാസികള്‍ക്കും മുന്നില്‍ അടച്ചുപൂട്ടുന്നത് ഇസ്രായില്‍ സേന തുടരുന്നു




