Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, January 28
    Breaking:
    • ജിദ്ദയില്‍ അഡ്വാന്‍സ്ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഫാക്ടറി വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു
    • പ്രേക്ഷക മനസ്സുകളെ പിടിച്ചുലച്ച് ഗാസ യുദ്ധ ദുരന്തം അമേരിക്കന്‍ ഡോക്ടര്‍മാരുടെ കണ്ണുകളിലൂടെ പറയുന്ന സിനിമയുടെ പ്രീമിയര്‍
    • ഗള്‍ഫ് എയറിന്റെ എല്ലാ ഫ്‌ളൈറ്റുകളിലും സൗജന്യ വൈ-ഫൈ
    • ബഹ്‌റൈന്‍ മതസ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും രാജ്യമെന്ന് അന്താരാഷ്ട്ര സഹവര്‍ത്തിത്വ ദിനത്തില്‍ ‘ബാപ്‌സ്’ ക്ഷേത്രം ബോര്‍ഡ് ചെയര്‍മാന്‍
    • 2030 ആകുമ്പോഴേക്കും എമിറേറ്റ്സ് 20,000 ജീവനക്കാരെ നിയമിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Palestine

    പ്രേക്ഷക മനസ്സുകളെ പിടിച്ചുലച്ച് ഗാസ യുദ്ധ ദുരന്തം അമേരിക്കന്‍ ഡോക്ടര്‍മാരുടെ കണ്ണുകളിലൂടെ പറയുന്ന സിനിമയുടെ പ്രീമിയര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/01/2026 Palestine Gaza Israel movies World 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അമേരിക്കയിലെ യൂട്ടായിലെ റൈ തിയേറ്ററില്‍ നടന്ന 2026 സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അമേരിക്കന്‍ ഡോക്ടര്‍ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – പ്രേക്ഷക മനസ്സുകളെ പിടിച്ചുലച്ച് ഗാസ യുദ്ധ ദുരന്തം അമേരിക്കന്‍ ഡോക്ടര്‍മാരുടെ കണ്ണകളിലൂടെ പറയുന്ന സിനിമ അമേരിക്കന്‍ ഡോക്ടര്‍ പ്രദര്‍ശിപ്പിച്ചു. യുദ്ധസമയത്ത് ഗാസയിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ ഡോക്ടര്‍മാരുടെ സാക്ഷ്യപത്രങ്ങള്‍ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി സിനിമ യൂട്ടായിലെ റൈ തിയേറ്ററില്‍ നടക്കുന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലാണ് പ്രദര്‍ശിപ്പിച്ചത്. സംഘര്‍ഷം സാധാരണക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയ ആഘാതത്തെ കുറിച്ച് സിനിമയിലൂടെ ഇവര്‍ അന്വേഷണം ആവശ്യപ്പെടുന്നു.

    ജൂത അമേരിക്കന്‍ ഡോക്ടര്‍ മാര്‍ക്ക് പെര്‍ല്‍മട്ടറിന്റെയും മറ്റ് രണ്ട് അമേരിക്കന്‍ ഡോക്ടര്‍മാരുടെയും വിവരണങ്ങള്‍ അമേരിക്കന്‍ ഡോക്ടര്‍ എന്ന സിനിമയില്‍ അടങ്ങിയിരിക്കുന്നു. ഡോക്ടര്‍മാരില്‍ ഒരാള്‍ ഫലസ്തീന്‍ വംശജനായ അമേരിക്കക്കാരനാണ്. തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ അഭൂതപൂര്‍വമായ ആക്രമണത്തെ തുടര്‍ന്ന് 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലും ഹമാസും തമ്മില്‍ ആരംഭിച്ച യുദ്ധത്തിന്റെ ഫലമായി ഗാസയിലെ സിവിലിയന്മാരുടെ ശാരീരികവും മാനസികവുമായ മുറിവുകളും ആഘാതങ്ങളും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ ശ്രമിക്കുന്നത് സിനിമയില്‍ കാണിക്കുന്നു. ഹമാസ് ആക്രമണത്തില്‍ 1,221 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക ഇസ്രായിലി കണക്കുകള്‍ വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    കുട്ടികളുടെ അന്തസ്സ് സംരക്ഷിക്കാന്‍ ഭീഭത്സമായ ചിത്രങ്ങള്‍ മങ്ങിക്കേണ്ടിവരുമെന്ന് ഭയന്ന്, സിനിമയുടെ തുടക്കത്തില്‍, ഡോക്ടര്‍മാരില്‍ ഒരാള്‍ തനിക്ക് കാണിച്ചുതന്ന മരിച്ച ഫലസ്തീന്‍ കുട്ടികളുടെ ചിത്രങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായിക പു സി ടിംഗ് വിസമ്മതിച്ചു. ഗാസ യുദ്ധം 70,000 ലേറെ ആളുകളുടെ മരണത്തിന് കാരണമായി. അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭ ഇത് വിശ്വസനീയമാണെന്ന് കരുതുന്നു. സിനിമയില്‍ കാണിക്കുന്നതുപോലെ, അംഗവൈകല്യമുള്ളവരെയും മുറിവുകളുള്ളവരെയും ഫലസ്തീന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചികിത്സിക്കുന്നതിനു പുറമേ, മൂന്ന് ഡോക്ടര്‍മാരും വാഷിംഗ്ടണിലെ അധികാര ഇടനാഴികളിലും ഇസ്രായിലി, അമേരിക്കന്‍ മാധ്യമങ്ങളിലൂടെയും ഇരകള്‍ക്ക് വേണ്ടി വാദിക്കാന്‍ ശ്രമിക്കുന്നു.
    അവരുടെ ഓര്‍മ്മകളും ശരീരങ്ങളും ഈ ദുരന്തത്തിന്റെ, ഈ വംശഹത്യയുടെ കഥ പറയാന്‍ അനുവദിച്ചാല്‍ മാത്രമേ നിങ്ങള്‍ അവരെ ബഹുമാനിക്കൂ. അവരെ കാണിക്കാതിരിക്കുന്നതിലൂടെ നിങ്ങള്‍ അവര്‍ക്ക് ഒരു സേവനം ചെയ്യുന്നില്ലെന്നും ഡോ. മാര്‍ക്ക് പെര്‍ല്‍മട്ടര്‍ പറയുന്നു. ഇവ എന്റെ നികുതികളുടെയും നിങ്ങളുടെ നികുതികളുടെയും എന്റെ അയല്‍ക്കാരുടെ നികുതികളുടെയും ഫലങ്ങളാണ്. അവര്‍ക്ക് സത്യം അറിയാനുള്ള അവകാശമുണ്ട്. എന്നെപ്പോലെ നിങ്ങള്‍ക്കും സത്യം പറയാനുള്ള ഉത്തരവാദിത്തമുണ്ട്. ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തന നൈതികതയുടെ ലംഘനമാണെന്നും മാര്‍ക്ക് പെര്‍ല്‍മട്ടര്‍ പറഞ്ഞു.

    ഗാസ മുനമ്പില്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് തുല്യമായ പ്രവൃത്തികള്‍ ഇസ്രായില്‍ ചെയ്തതായി ഫലസ്തീനികളും അന്താരാഷ്ട്ര സംഘടനകളും ആരോപിക്കുന്നു. എന്നാല്‍ ഇസ്രായില്‍ ഇത് നിഷേധിക്കുന്നു. ആശുപത്രികളും മറ്റ് സിവിലിയന്‍ സൗകര്യങ്ങളും കമാന്‍ഡ് സെന്ററുകളായി ഉപയോഗിക്കുന്ന പോരാളികളെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രായില്‍ പറയുന്നു. ഹമാസ് പ്രവര്‍ത്തകര്‍ ഈ ആശുപത്രികള്‍ക്ക് താഴെയുള്ള തുരങ്കങ്ങളില്‍ ഒളിച്ചിരുന്നതായി ഇസ്രായില്‍ അവകാശപ്പെടുകയും ചെയ്യുന്നു.

    തുരങ്കങ്ങളൊന്നും താന്‍ കണ്ടിട്ടില്ലെന്നും പരിക്കേറ്റ പോരാളികളുടെ സാന്നിധ്യം ആശുപത്രിയെ നിയമപരമായ ആക്രമണ ലക്ഷ്യമാക്കില്ലെന്നും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന മൂന്ന് ഡോക്ടര്‍മാരില്‍ ഒരാളായ ഫിറാസ് സെദ്വ ആവര്‍ത്തിക്കുന്നു. ഇസ്രായില്‍ ഉപരോധം മറികടക്കാന്‍ ഗാസ അതിര്‍ത്തിയിലൂടെ സര്‍ജിക്കല്‍ ഗൗണുകളും ആന്റിബയോട്ടിക്കുകളും കടത്തുന്നത് മുതല്‍ ഇസ്രായില്‍ അധികൃതര്‍ അവസാന നിമിഷം അവ പ്രവേശിക്കാന്‍ വിസമ്മതിക്കുന്നത് വരെ ഡോക്ടര്‍മാര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഡോക്യുമെന്ററി കാണിക്കുന്നു. ഇസ്രായില്‍ സൈന്യം ആവര്‍ത്തിച്ച് ബോംബിട്ട ആശുപത്രികളില്‍ ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ആളുകളുടെ ധൈര്യവും അമേരിക്കന്‍ ഡോക്ടര്‍ സിനിമ എടുത്തുകാണിക്കുന്നുണ്ട്.

    എന്താണ് സംഭവിക്കുന്നതെന്ന് അറിയാനും അവരുടെ പണം എങ്ങിനെ ചെലവഴിക്കപ്പെടുന്നുവെന്നും ഇത് സംഭവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് സ്വയം തീരുമാനിക്കാനുമുള്ള അവസരം അമേരിക്കക്കാര്‍ക്ക് അര്‍ഹതയുണ്ട് – സിനിമ ആദ്യമായി പ്രദര്‍ശിപ്പിച്ച സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഫിറാസ് സെദ്വ പറഞ്ഞു. ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കുട്ടികളെ കൊല്ലുന്നതില്‍ പങ്കാളികളാകേണ്ടതില്ലെന്ന് ആളുകളോട് എപ്പോഴും തുറന്നുപറയണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നാമെല്ലാവരും അങ്ങിനെ ചിന്തിക്കുന്നവരാണെന്നും ഡോ. ഫിറാസ് സെദ്വ വ്യക്തമാക്കി.

    2025 ഓഗസ്റ്റില്‍ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ഇരട്ട ആക്രമണം നടന്ന സമയത്ത്, മറ്റ് രണ്ട് ഡോക്ടര്‍മാരോടൊപ്പം ഫിറാസ് സെദ്വയും ആശുപത്രിയിലുണ്ടായിരുന്നു. ആദ്യ ആക്രമണമുണ്ടായതോടെ ആശുപത്രിയില്‍ ഓടിയെത്തിയ രക്ഷാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ആശുപത്രിക്കു നേരെയുണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

    ഗാസയില്‍ ഇസ്രായില്‍ വംശഹത്യ നടത്തിയതായി യു.എന്‍ അന്വേഷകര്‍ ആരോപിച്ചു. ഇസ്രായില്‍ ഇത് നിഷേധിക്കുകയും ആരോപണം തെറ്റാണെന്നും ജൂതവിരുദ്ധമാണെന്നും വിശേഷിപ്പിക്കുകയും ചെയ്തു. യുദ്ധത്തിന്റെ തുടക്കം മുതല്‍ കൊല്ലപ്പെട്ട ഏകദേശം 1,700 ആരോഗ്യ പ്രവര്‍ത്തകരുടെ ഓര്‍മ്മക്കായി സിനിമ സമര്‍പ്പിക്കുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നു.

    2025 ഒക്ടോബര്‍ മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇരുപക്ഷവും വെടിനിര്‍ത്തല്‍ ലംഘിച്ചതായി പരസ്പരം ആരോപിക്കുന്നത് തുടരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി യൂനിസെഫ് പറയുന്നു. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരി ഒന്നു വരെ തുടരും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza isreal Movie Palestine
    Latest News
    ജിദ്ദയില്‍ അഡ്വാന്‍സ്ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഫാക്ടറി വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു
    28/01/2026
    പ്രേക്ഷക മനസ്സുകളെ പിടിച്ചുലച്ച് ഗാസ യുദ്ധ ദുരന്തം അമേരിക്കന്‍ ഡോക്ടര്‍മാരുടെ കണ്ണുകളിലൂടെ പറയുന്ന സിനിമയുടെ പ്രീമിയര്‍
    28/01/2026
    ഗള്‍ഫ് എയറിന്റെ എല്ലാ ഫ്‌ളൈറ്റുകളിലും സൗജന്യ വൈ-ഫൈ
    28/01/2026
    ബഹ്‌റൈന്‍ മതസ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും രാജ്യമെന്ന് അന്താരാഷ്ട്ര സഹവര്‍ത്തിത്വ ദിനത്തില്‍ ‘ബാപ്‌സ്’ ക്ഷേത്രം ബോര്‍ഡ് ചെയര്‍മാന്‍
    28/01/2026
    2030 ആകുമ്പോഴേക്കും എമിറേറ്റ്സ് 20,000 ജീവനക്കാരെ നിയമിക്കും
    28/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version