ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര വികസന ധനസഹായ സമ്മേളനത്തിന്റെ ഭാഗമായ് ഖത്തര്‍ അമീര്‍ ശെയ്ക് തമീം ബിന്‍ ഹമദ് അല്‍-താനിയും, സ്പെയിന് രാജാവ് ഫിലിപ്പ് ആറാമനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുമായി സമ്പൂർണ സഹകരണത്തിന് ഇറാന് തയാറാണെന്നും, ഇതിലൂടെ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. അയല്പക്ക നയവും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും ഇറാന്റെ അടിസ്ഥാന തന്ത്രമാണ്. ഈ നയം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക താല്പര്യം കാണിക്കുന്നുണ്ടെന്നും ഇറാന് പ്രസിഡന്റ് പറഞ്ഞു.