സിറിയയുമായും ലെബനോനുമായും ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയന്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഒരു സമാധാന കരാറിലും ഗോലാന്‍ കുന്നുകളുടെ ഭാവി ചര്‍ച്ച ചെയ്യില്ലെന്നും ഇസ്രായില്‍ വിദേശ മന്ത്രി പറഞ്ഞു.
ഇറാന് ന്യൂസ് സ്റ്റുഡിയോയിലേക്ക് നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തിനിടെ പതറാതെ വാര്‍ത്ത വായിച്ച അവതാരക സഹര്‍ ഇമാമിക്ക് ആദരം. വെനിസ്വേലന്‍ സൈമന് ബൊളിവര്‍ പുരസ്കാരം നൽകിയാണ് ആദരിച്ചത്