സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചതായി വൈറ്റ് ഹൗസ്. സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു
ഇറാനെതിരായ ഇസ്രായിലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍ ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ അറിയിച്ചു. അമേരിക്കയുമായി സഹകരിച്ച് സയണിസ്റ്റ് ശത്രു ഏകദേശം 1,000 ഇറാന്‍ പൗരന്മാരെ രക്തത്തില്‍ മുക്കിക്കൊന്നു. കൊല്ലപ്പെട്ടവരില്‍ 38 പേര്‍ കുട്ടികളും 102 സ്ത്രീകളുമാണ്.