തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ കഴിഞ്ഞ മാസം ഇറാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടലിടുക്ക് അടക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി കപ്പലുകളില്‍ ഇറാന്‍ സൈന്യം സമുദ്ര മൈനുകള്‍ കയറ്റിയിരുന്നു. ഇറാനിലുടനീളമുള്ള കേന്ദ്രങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ തയാറെടുക്കുകയാണെന്ന അമേരിക്കയുടെ ആശങ്ക ഇത് വര്‍ധിപ്പിച്ചു.
നിയമ വിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാന്‍ തയാറാക്കിയ ഫ്‌ളോറിഡയിലെ താല്‍ക്കാലിക തടങ്കല്‍ കേന്ദ്രം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശിക്കുന്നു.