സൂയസ് ഉൾക്കടലിൽ എണ്ണ ഖനനം ചെയ്യുന്ന ബാർജ് മുങ്ങി നാല് ജീവനക്കാർ മരിച്ചു. നാല് പേരെ കാണാതായതായും ഈജിപ്ത് സർക്കാരിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര്‍ കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.