ഗാസയില്‍ നടക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വംശഹത്യയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഗാസ മുനമ്പില്‍ നടത്തുന്ന വംശഹത്യ കാരണം യൂറോപ്യന്‍ യൂനിയനും ഇസ്രായിലും തമ്മിലുള്ള പങ്കാളിത്ത കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സ്പാനിഷ് പാര്‍ലമെന്റിന് മുന്നില്‍ സംസാരിച്ച പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെ സ്പാനിഷ് പ്രധാനമന്ത്രി നിശിതമായി വിമര്‍ശിച്ചു. ഇസ്രായില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി എക്കാലവും ഓര്‍മിക്കപ്പെടും. യൂറോപ്യന്‍ യൂനിയനുമായുള്ള പങ്കാളിത്ത കരാര്‍ ഇസ്രായില്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ സ്‌പെയിനും അയര്‍ലന്‍ഡും 2024 ഫെബ്രുവരിയില്‍ യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടിരുന്നു.

Read More

സമീപകാലത്തായി നടന്ന് പോരുന്ന നിരവധി ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലെത്തേതാണ് ഈ തീവെപ്പ് ആക്രമണം എന്ന് തായ്ബെ ​ഗ്രാമത്തിലെ ജനങ്ങൾ പറയുന്നത്

Read More