ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതുവരെ സൗദി അറേബ്യക്ക് ഇസ്രായിലുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം പ്രോത്സാഹിപ്പിക്കാന്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളത്തിനു ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന്
ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും അവ അവസാനിപ്പിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രസ്താവിച്ചു.