ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായില്‍ ആക്രമണം നടത്തിയതായി ഇറാന്‍ ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ പറഞ്ഞു. ഖന്ദാബിലെ ഗവേഷണ റിയാക്ടറിനും ഘനജല സമുച്ചയത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ പുതിയ ലംഘനമാണെന്ന് ഓര്‍ഗനൈസേഷന്‍ പറഞ്ഞു
ഇറാൻ ഇന്ന് രാവിലെ ഇസ്രായിലിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായിലിന്റെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഏകദേശം 30 മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടതായി റിപ്പോർട്ടുകൾ. ഇവയിൽ പലതും തെൽ അവീവിലും തെക്കൻ ഇസ്രായിലിലെ ബീർഷെബയിലെ സോറോക്ക ആശുപത്രിക്ക് നേരെയും പതിച്ചു.