Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    • റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    • ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    • ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ‘അല്‍ അഖ്‌സ പ്രളയ’ത്തിന് ഒരാണ്ട്: നിരപരാധികളെകൊന്നൊടുക്കി പ്രതികാരദാഹം തീര്‍ത്ത് ഇസ്രായില്‍

    വിദേശകാര്യ ലേഖകൻBy വിദേശകാര്യ ലേഖകൻ06/10/2024 World Latest 4 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    2023 ഒക്‌ടോബര്‍ ഏഴിന് ഫലസ്തീന്‍ പോരാളികള്‍ നടത്തിയ മിന്നലാക്രമണത്തിനിടെ ഇസ്രായിലി പാറ്റന്‍ ടാങ്കിനു മുകളില്‍ കയറി നൃത്തം ചെയ്യുന്ന ഫലസ്തീനി യുവാക്കള്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്രായിലിന്റെ രക്തക്കൊതിക്കു മുന്നില്‍ അന്താരാഷ്ട്ര നിയമം പഴങ്കഥയായി

    തൂഫാന്‍ അല്‍അഖ്‌സ (അല്‍അഖ്‌സ പ്രളയം) എന്ന് പേരിട്ട് ഇസ്രായിലിനെയും ലോകത്തെയും ഒരുപോലെ ഞെട്ടിച്ച് ഹമാസ് ഇസ്രായിലില്‍ മിന്നലാക്രമണം നടത്തിയിട്ട് നാളേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വര്‍ണവിവേചനത്തിന്റെ കൂറ്റന്‍ കോണ്‍ക്രീറ്റ് മതിലിന്റെ സുരക്ഷാ വലയം തകര്‍ത്ത് ഹമാസ് ഇസ്രായിലില്‍ ആക്രമണം നടത്തിയത് 2023 ഒക്‌ടോബര്‍ ഏഴിനായിരുന്നു. ഗാസയെ ലോകത്തെ ഏറ്റവും വലിയ തുറസ്സായ ജയിലാക്കി മാറ്റി ഇസ്രായില്‍ നിര്‍മിച്ച ആറു മീറ്ററിലേറെ ഉയരമുള്ള കോണ്‍ക്രീറ്റ് മതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തും ഗ്ലൈഡര്‍ വിമാനങ്ങളിലും ബോട്ടുകളിലും ഗാസയില്‍ നിന്നുള്ള നൂറു കണക്കിന് ഹമാസ് പോരാളികള്‍ ഇസ്രായിലില്‍ കയറി സൈനികരും പോലീസുകാരും അടക്കം നൂറു കണക്കിനാളുകളെ കൊലപ്പെടുത്തുകയും നിരവധി പേരെ ബന്ദികളായി പിടിക്കുകയും ഇസ്രായില്‍ സൈന്യത്തിന്റെ പാറ്റന്‍ ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചടക്കുകയുമായിരുന്നു. ഗാസയില്‍ നിന്ന് ഇസ്രായിലിലേക്ക് ഫലസ്തീന്‍ പോരാളികള്‍ തുടര്‍ച്ചയായി നടത്തിയ വലിയ തോതിലുള്ള മിസൈല്‍ ആക്രമണങ്ങളും ഇസ്രായിലിനെ അന്ധാളിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജറൂസലമിലും വെസ്റ്റ് ബാങ്കിലും ഇസ്രായില്‍ സുരക്ഷാ സൈനികരും ജൂതകുടിയേറ്റക്കാരും ദിനേനെയെന്നോണം ഫലസ്തീനികളെ നിഷ്‌കരുണം വെടിവെച്ചുകൊല്ലുന്നതും ഫലസ്തീനികളുടെ വസ്തുവകകള്‍ നശിപ്പിക്കുന്നതും കൊള്ളയും കൊള്ളിവെപ്പും നടത്തുന്നതും ഇസ്രായിലി സൈനികരുടെ സുരക്ഷാ കാവലില്‍ ഇസ്രായിലി മന്ത്രിമാര്‍ അടക്കമുള്ള ജൂതകുടിയേറ്റക്കാര്‍ അല്‍അഖ്‌സ മസ്ജിദില്‍ നിരന്തരം അതിക്രമിച്ചുകയറുന്നതും പതിവാക്കിയതോടെയാണ് ‘അല്‍അഖ്‌സ പ്രളയം’ എന്ന് പേരിട്ട മിന്നലാക്രമണം ഹമാസ് നടത്തിയത്. ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗാസയില്‍ നിന്ന് ലെബനോനിലേക്കും ഇറാനിലേക്കും യെമനിലേക്കും സിറിയയിലേക്കും ഏറ്റവുമൊടുവില്‍ ഇറാഖിലേക്കും വ്യാപിച്ചിരിക്കുന്നു. എല്ലാ തലങ്ങളിലും അന്ധമായ അമേരിക്കന്‍ പിന്തുണയോടെ ഇസ്രായില്‍ അതിക്രൂരമായ സൈനിക നടപടികളിലേക്ക് കടന്നു. ഇതിന് ഇരയാകുന്നവരില്‍ മഹാഭൂരിഭാഗവും സ്ത്രീകളും കുട്ടികളും വയോജനങ്ങളും അടക്കമുള്ള നിരായുധരായ സാധാരണക്കാരാണ്. സയണിസ്റ്റ് രാഷ്ട്രത്തിന് അറിയാവുന്ന ഏക ഭാഷയാണിത്.


    ഇസ്രായിലിന്റെയും ഇസ്രായില്‍ സൈന്യത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഒക്‌ടോബര്‍ ഏഴിന് ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ആക്രമണം തുടക്കത്തില്‍ ഫലസ്തീനികള്‍ക്ക് ധാര്‍മിക നേട്ടങ്ങള്‍ നല്‍കി. 1967 ലെ അറബ്, ഇസ്രായില്‍ യുദ്ധത്തില്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയ ശേഷം ഇസ്രായിലിനകത്ത് ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. നിയമാനുസൃത ഫലസ്തീന്‍ പ്രതിരോധത്തെ ഭീകരതയുടെ ചാപ്പ കുത്തി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് ഇസ്രായില്‍ ശ്രമിച്ചത്.


    ഇസ്രായില്‍ പ്രധാനമിന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നിരന്തരം ബന്ധപ്പെടാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് ഇസ്രായിലി മാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. ബൈഡനുമായി നടത്തിയ സംഭാഷണത്തില്‍ ഹമാസ് ആക്രമണത്തെ കൊടുംകൂരതയെന്ന് വിശേഷിപ്പിച്ച ഇസ്രായില്‍ പ്രധാനമന്ത്രി ഫലസ്തീനിലെ സാധാരണക്കാര്‍ക്കെതിരെ ഇസ്രായില്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വിസ്മരിച്ചു.

    ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,100 ലേറെ ഇസ്രായിലികള്‍ കൊല്ലപ്പെട്ടു. ഇക്കൂട്ടത്തില്‍ 379 പേര്‍ സുരക്ഷാ സൈനികരായിരുന്നു. ആക്രമണത്തിനിടെ 252 പേരെ ഹമാസ് ബന്ദികളായി പിടിച്ചു. ഇക്കൂട്ടത്തില്‍ 121 പേര്‍ ഇപ്പോഴും ഗാസയില്‍ ഹമാസിന്റെ നിയന്ത്രണത്തിലാണ്. നേരത്തെ ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകളിലൂടെ നിരവധി ബന്ദികളെ പലതവണയായി ഹമാസ് വിട്ടയച്ചിരുന്നു. മാനുഷിക പരിഗണനയോടെയാണ് ബന്ദി പ്രശ്‌നം ഹമാസ് കൈകാര്യം ചെയ്തത്. എന്നാല്‍ ബന്ദികളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഇസ്രായില്‍ ഗവണ്‍മെന്റ് അവഗണിച്ചു.

    തുടക്കത്തില്‍ ബന്ദി മോചന കാര്യത്തിലുണ്ടായ പുരോഗതി ഇസ്രായില്‍ ഗവണ്‍മെന്റിന്റെ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചതും കാരണം പിന്നീട് തടസ്സപ്പെട്ടു. ബന്ദി മോചനത്തിന് കരാറുണ്ടാാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായില്‍ ഗവണ്‍മെന്റിനു മേല്‍ ബന്ദികളുടെ കുടുംബങ്ങള്‍ കടുത്ത സമ്മര്‍ദം ചെലുത്തി. എന്നാല്‍ യാഥാര്‍ഥ്യത്തിന് വിരുദ്ധമായി ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായില്‍ സൈന്യത്തിന് സാധിക്കുമെന്ന് വാദിച്ച് സ്വന്തം പൗരന്മാരുടെ ആവശ്യം അവഗണിക്കുന്നത് ഇസ്രായില്‍ ഗവണ്‍മെന്റ് തുടര്‍ന്നു. ഇസ്രായിലിന്റെ സൈനിക നടപടികള്‍ ബന്ദികളെ മോചിപ്പിക്കുന്നതിനു പകരം അവരില്‍ ചിലര്‍ കൊല്ലപ്പെടാന്‍ കാരണമായി. ബന്ദി മോചന കാര്യത്തില്‍ സ്വന്തം ജനതക്കു മുന്നില്‍ വിജയം തെളിയിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൈന്യവും ആവര്‍ത്തിച്ച് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലസ്തീന്‍ പോരാളികളുടെ ശക്തമായ ചെറുത്തുനില്‍പിനു മുന്നില്‍ ഇത് യാതൊരു ഫലവും ചെയ്തില്ല.

    ഗാസയില്‍ യുദ്ധത്തില്‍ 4,357 സൈനികര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 2,232 സൈനികര്‍ക്ക് കരയാക്രമണത്തിലാണ് പരിക്കേറ്റതെന്നും ഓഗസ്റ്റില്‍ ഇസ്രായില്‍ സൈന്യം ഔദ്യോഗികമായി അറിയിച്ചു. ഗാസ യുദ്ധം ആരംഭിച്ച ശേഷം 695 സൈനികര്‍ കൊല്ലപ്പെട്ടു. ഇതില്‍ 332 പേര്‍ ഗാസയില്‍ കരയുദ്ധം ആരംഭിച്ച ശേഷമാണ് കൊല്ലപ്പെട്ടത്. ഫലസ്തീന് പോരാളികളുടെ ശക്തമായ ചെറുത്തു നില്‍പിനു മുന്നില്‍ ഇസ്രായില്‍ സൈന്യം നിരന്തരം പരാജയം രുചിച്ചു. ഗാസയിലെ ടണല്‍ ശൃംഖല പ്രയോജനപ്പെടുത്തിയാണ് ഇസ്രായില്‍ സൈനികര്‍ക്ക് പോരാളികള്‍ കനത്ത പ്രഹരമേല്‍പിച്ചത്. തുരങ്ക ശൃംഖലയുടെ മാപ്പുകള്‍ കണ്ടെത്തുന്നതില്‍ ഇസ്രായില്‍ ഇന്റലിജന്‍സ് ഇതുവരെ വിജയിച്ചിട്ടില്ല. യുദ്ധവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 53 ഇസ്രായിലി സൈനികരും കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 28 പേര്‍ ഇസ്രായിലി സൈനികര്‍ തന്നെ നടത്തിയ വെടിവെപ്പുകളിലും 20 പേര്‍ വ്യത്യസ്ത അപകടങ്ങളിലും അഞ്ചു പേര്‍ ഒറ്റപ്പെട്ട വെടിവെപ്പുകളിലുമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം പറയുന്നു.

    ഗാസയില്‍ ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കാനുള്ള മാനുഷിക ഫോര്‍മുലയില്‍ എത്തിച്ചേരാന്‍ യു.എന്‍ അവിരാമം പ്രയത്‌നിച്ചു. ഇതിനിടെ ഇസ്രായിലിന് സമ്പൂര്‍ണ പിന്തുണ നല്‍കി അമേരിക്ക തങ്ങളുടെ നിലപാട് തുടര്‍ന്നു. വെടിനിര്‍ത്തല്‍ പ്രമേയങ്ങള്‍ പലതവണ അമേരിക്ക രക്ഷാ സമിതിയില്‍ വീറ്റോ ചെയ്തു. അന്താരാഷ്ട്ര ഫോറങ്ങളിലും വേദികളും അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും സംഘടനകളും ഫലസ്തീന്‍ നിലപാടിനെ പിന്തുണക്കുകയും സാധാരണക്കാരായ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായില്‍ ആക്രമണങ്ങളെ അപലപിക്കുകയും വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. രാഷ്ട്രീയ പരിഹാരത്തിലും വെടിനിര്‍ത്തലിലും എത്തിച്ചേരാനുള്ള ശ്രമങ്ങളോട് തീര്‍ത്തും പുറംതിരിഞ്ഞുനില്‍ക്കുന്ന ഇസ്രായില്‍ നിലപാടും അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക നിയമങ്ങളും യു.എന്‍ പ്രമേയങ്ങളും നിരന്തരം ലംഘിക്കുന്ന ഇസ്രായിലിനോട് കണക്കു ചോദിക്കുന്ന ഫലപ്രദമായ അന്താരാഷ്ട്ര സംവിധാനത്തിന്റെ അഭാവവും അന്താരാഷ്ട്ര നിയമ സംവിധാനത്തെ തീര്‍ത്തും അപ്രസക്തമാക്കി. തങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കുന്നവരെ പോലും ഭീഷണിപ്പെടുത്തി നിശബ്ദമാക്കുന്ന തന്ത്രമാണ് ഇസ്രായില്‍ പയറ്റുന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെ അനഭിമതനായി പ്രഖ്യാപിച്ച് ഇസ്രായിലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ‘നാണക്കേടെ’ന്ന് വിശേഷിപ്പിച്ചതും ഗാസ യുദ്ധത്തെ തുടക്കത്തില്‍ എതിര്‍ത്ത ഇലോണ്‍ മാസ്‌കിനെ വിരട്ടി ഒപ്പം നിര്‍ത്തിയതും ഇതിന്റെ ഭാഗമാണ്.


    ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ പ്രസിഡന്റ് ഇസ്മായില്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ചും ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ ലെബനോനില്‍ വെച്ചും വധിക്കാന്‍ സാധിച്ചതും ഒട്ടുമിക്ക ഹമാസ്, ഹിസ്ബുല്ല മുന്‍നിര നേതാക്കളെയും വകവരുത്താന്‍ കഴിഞ്ഞതും തങ്ങളുടെ വലിയ നേട്ടമായി ഇസ്രായില്‍ കൊട്ടിഘോഷിക്കുകയാണ്. അമേരിക്കയുടെ അന്ധമായ പിന്തുണയുടെ അഹങ്കാരത്താല്‍ മത്തുപിടിച്ച ഇസ്രായിലിന് സൈനിക ശക്തിയുടെ ഭാഷ മാത്രമേ അറിയൂ. ഇത് മേഖലയില്‍ സമഗ്ര യുദ്ധത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ പാടെ അവഗണിച്ച് ലക്കുംലഗാനുമില്ലാതെ വിനാശകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രായില്‍ നടത്തുന്ന സമാനതയില്ലാത്ത ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമം പഴങ്കഥയാക്കി മാറ്റിയിരിക്കുകയാണ്. യാതൊന്നും പരിഗണിക്കാതെ ജനവാസ കേന്ദ്രങ്ങളും അഭയാര്‍ഥി ക്യാമ്പുകളും യു.എന്‍ സ്‌കൂളുകളും ഇസ്രായില്‍ മാരക ബോംബുകള്‍ വര്‍ഷിച്ചും മിസൈല്‍ ആക്രമണങ്ങളിലൂടെയും തകര്‍ത്ത് തരിപ്പണമാക്കുകയാണ്.

    365 ദിവസത്തിനിടെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 41,870 ആയി ഉയര്‍ന്നിട്ടുണ്ട്. 97,166 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും മഹാഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഒക്‌ടോബര്‍ ഏഴു മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്ത് വെസ്റ്റ് ബാങ്കില്‍ 644 ഫലസ്തീനികള്‍ വീരമൃത്യുവരിച്ചു. ഇക്കൂട്ടത്തില്‍ 147 പേര്‍ കുട്ടികളാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ നടത്തിയ മൂന്നു കൂട്ടക്കുരുതികളില്‍ 45 ഫലസ്തീനികള്‍ വീരമൃത്യുവരിക്കുകയും 256 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    09/05/2025
    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    09/05/2025
    ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    09/05/2025
    ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    09/05/2025
    ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.