കാലിഫോര്‍ണിയ: ലോസാഞ്ചലസിലെ വീട്ടില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവനായി വാവിട്ടു കരയുന്ന ഹോളിവുഡ് നടന്‍ ജെയിംസ് വുഡിന്റെ ചിത്രം പുറത്തുവരുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് അദ്ദേഹത്തിന്റെ പഴയ കാല ട്വീറ്റുകള്‍. ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന നരനായാട്ടിനെയും വംശഹത്യയെയും ന്യായീകരിച്ചുള്ള ജെയിസ് വുഡിന്റെ ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ജെയിംസ് വുഡിന്റെ വീട് അല്‍താഡെന പ്രദേശത്തുണ്ടായ തീപ്പിടുത്തിത്തില്‍ അഗ്‌നിക്കിരയായി നശിച്ചത്. തുടര്‍ന്ന് താരം ഈ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഒരു നരകം പോലെ തീനാളം തന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപോയി.ആയിരകണക്കിന് വീടുകളാണ് ഇവിടെ നശിച്ചതെന്നും പതിനായിരങ്ങളാണ് കാട്ടുതീയില്‍ പലായനം ചെയ്തതെന്നും വുഡ്സ് പറഞ്ഞിരുന്നു. കരഞ്ഞുകൊണ്ടായിരുന്നു മൂന്ന് തവണ എമ്മി ജേതാവും മൂന്ന് തവണ ഓസ്‌കര്‍ നോമിനിയുമായി വുഡ്സ് കാട്ടുതീയുടെ അവസ്ഥ വിവരിച്ചത്.
വുഡ്സിന്റെ ഈ പോസ്റ്റിന് താഴെയാണ് നിരവധി പേര്‍ അദ്ദേഹത്തിന്റെ ഫലസ്തീനെതിരായ പ്രസ്താവനകളുമായി പ്രതികരിച്ചത്. സയണിസ്റ്റ് അധിനിവേശക്കാരെ വുഡ്സ് പിന്തുണച്ചിരുന്നു. ഫലസ്തീനികളെ കൊല്ലാന്‍ വുഡ്സ് ആഹ്വാനം ചെയ്തിരുന്നു. ആരെങ്കിലും അനീതി കാണിക്കുകയോ അതിന് ആഹ്വാനം ചെയ്യുകയോ ചെയ്താല്‍, ദൈവം അവനെ എത്രയും വേഗം ശിക്ഷിക്കുമെന്ന് അറബ് കോളമിസ്റ്റും ബ്ലോഗറുമായ അബ്ദുല്ല അലമാദി തന്റെ എക്സ് ഹാന്‍ഡില്‍ കുറിച്ചു. വുഡ്സിന്റെ ഫലസ്തീനെതിരായ പഴയ സി.എന്‍.എന്‍ ഇന്റര്‍വ്യു ഷെയര്‍ ചെയ്താണ് അബ്ദുല്ല അലമാദി പ്രതികരിച്ചത്. നടന്‍ സഹതാപം അര്‍ഹിക്കുന്നില്ലെന്ന് പലരും പ്രസ്താവിച്ചു. ഫലസ്തീനിലെ നിരപരാധികളെ കൊല്ലാന്‍ ആഹ്വാനം ചെയ്ത വുഡ്സിന്റെ നിലവിലെ അവസ്ഥയില്‍ സന്തോഷമുണ്ടോ എന്ന് എനിക്കറിയില്ലെന്നും എന്നാല്‍ നികൃഷ്ടനായ വുഡ്സിനെ ഓര്‍ത്ത് ഞാന്‍ സങ്കടപ്പെടുന്നില്ലെന്നും ഒരാള്‍ പ്രതികരിച്ചു.
ഗാസയില്‍ പിഞ്ചുകുഞ്ഞങ്ങളെ പോലും ചുട്ടെരിച്ചു. ഇപ്പോള്‍ വുഡ്സിന്റെ ഇന്‍ഷൂറന്‍സില്ലാത്ത വീട് കത്തിനശിച്ചു. ദൈവത്തിന്റെ നീതിയില്‍ നിന്ന് ഈ ജീവിതത്തിലും അടുത്ത ജീവിതത്തിലും ആരെയും ഒഴിവാക്കില്ല-മറ്റൊരു എക്സ് ഉപയോക്താവ് കുറിച്ചു. ദിവസങ്ങളായുളള കാട്ടുതീയില്‍ ലോസ്ആഞ്ചലസിലെ നിരവധി ചലച്ചിത്ര, ടെലിവിഷന്‍ താരങ്ങളുടെ വീടുകളും അഗ്‌നിക്കിരയായി നശിച്ചു. 5,000 ഹെക്ടറാണ് ഇതിനോടകം കത്തിനശിച്ചത്. ജാമി ലീ കര്‍ട്ടിസ്, മാന്‍ഡി മൂര്‍, മാര്‍ക്ക് ഹാമില്‍, മരിയ ഷ്രിവര്‍, പാരിസ് ഹില്‍ട്ടണ്‍, മില്‍സ്,ജോണ്‍ ഗുഡ്മാന്‍ എന്നിവരും വീടുകളും നശിച്ചവയില്‍ പെടുന്നു.
ദുരന്തത്തെ തുടര്‍ന്ന് ഹോളിവുഡ് നിരവധി പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. നോര്‍ത്തേണ്‍ കാലിഫോര്‍ണയയില്‍ 30,000 ഏക്കറാണ് കത്തിനശിച്ചത്. കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് പ്രസിഡന്റ് ബൈഡിന് കാട്ടുതീയെ വിശേഷിപ്പിച്ചത്.