Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 16
    Breaking:
    • സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 40.9 ശതമാനം വര്‍ധന
    • ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ് കോണ്‍സല്‍ അബ്ദുല്‍ ജലീലിന് ജി.ജി.ഐ യാത്രയയപ്പ് നല്‍കി
    • റിയാദിൽ നിയമം ലംഘിച്ച് വാടക കൂട്ടി, 18 ഉടമകൾക്ക് പൂട്ടിട്ട് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി
    • ദമാം കാത്തിരിക്കുന്നു, എം.യു.എഫ്.സി-പി.എം നജീബ് മെമ്മോറിയൽ ചാലഞ്ചേഴ്‌സ് കപ്പ് ഫൈനൽ ഇന്ന്
    • സുരക്ഷാ ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്‍പിച്ച കുവൈത്തി പൗരന് 12 വര്‍ഷം കഠിന് തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയിലും മേഖലയിലും യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു

    ശേഷിക്കുന്ന 19 ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറാത്ത പക്ഷം, ഹമാസുമായി ഉണ്ടാക്കിയ കരാറിന്റെ അടുത്ത ഘട്ടങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ബന്ദികളുടെയും കാണാതായവരുടെയും കുടുംബങ്ങളുടെ ഫോറം ഇന്ന് ഇസ്രായില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/10/2025 World Gaza Israel Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗാസ അതിര്‍ത്തിക്കടുത്ത് തെക്കന്‍ ഇസ്രായിലില്‍ സ്ഥിതി ചെയ്യുന്ന കഫാര്‍ ആസ ജൂതകുടിയേറ്റ കോളനിയിലെ ബന്ധുക്കളുടെ ശവകുടീരങ്ങള്‍ക്ക് സമീപം ജൂതകുടുംബങ്ങള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇസ്രായിലിനെ സംബന്ധിച്ചേടത്തോളം ഗാസയിലും മേഖലയിലും യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

    ഗാസ മുനമ്പില്‍ ഇപ്പോഴുമുള്ള മുഴുവന്‍ ബന്ദികളുടെയും മൃതദേഹാവശിഷ്ടങ്ങളും തിരികെ എത്തിക്കും. യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. പക്ഷേ, ഒരു കാര്യം വ്യക്തമാണ്, നമുക്കെതിരെ കൈ ഉയര്‍ത്തുന്ന ഏതൊരാള്‍ക്കും അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അറിയാം – ജറൂസലമിലെ മൗണ്ട് ഹെര്‍സല്‍ സെമിത്തേരിയില്‍ ഇന്ന് നടന്ന ഔദ്യോഗിക ചടങ്ങില്‍ നെതന്യാഹു പറഞ്ഞു. ക്രൂരതക്കും നാഗരികതക്കും ഇടയിലുള്ള ഏറ്റുമുട്ടലിന്റെ മുന്‍നിരയിലാണ് ഇസ്രായില്‍ നില്‍ക്കുന്നത്. മുഴുവന്‍ ബന്ദികളുടെയും തിരിച്ചുവരവ് ഉറപ്പാക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നതായും നെതന്യാഹു പറഞ്ഞു. കണ്ടെത്താന്‍ കഴിഞ്ഞ എല്ലാ ബന്ദികളുടെ മൃതദേഹങ്ങളും തിരികെ നല്‍കിയിട്ടുണ്ടെന്നും ശേഷിക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമാണെന്നും ഹമാസ് ഇന്നലെ അറിയിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശേഷിക്കുന്ന 19 ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറാത്ത പക്ഷം, ഹമാസുമായി ഉണ്ടാക്കിയ കരാറിന്റെ അടുത്ത ഘട്ടങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ബന്ദികളുടെയും കാണാതായവരുടെയും കുടുംബങ്ങളുടെ ഫോറം ഇന്ന് ഇസ്രായില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ ബന്ദികളെയും ഇരകളുടെ മൃതദേഹങ്ങളും കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രതിജ്ഞാബദ്ധത ഹമാസ് തുടര്‍ന്നും ലംഘിക്കുന്നിടത്തോളം, കരാറിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ നടപ്പാക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ഫോറം പ്രസ്താവനയില്‍ ഇസ്രായില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    കഫാര്‍ ആസ കുടിയേറ്റ കോളനിയിലെ അനുസ്മരണ ചടങ്ങ്

    കണ്ടെത്താന്‍ സാധിച്ച ബന്ദികളുടെ എല്ലാ മൃതദേഹങ്ങളും തിരികെ നല്‍കിയിട്ടുണ്ടെന്നും ശേഷിക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമാണെന്നും ഹമാസ് പറഞ്ഞതിനു പിന്നാലെ, ഹമാസ് കരാറുകള്‍ ലംഘിക്കുകയും 19 ബന്ദികളുടെ മൃതദേഹങ്ങള്‍ കൈവശം വെക്കുന്നത് തുടരുകയും ചെയ്യുന്നിടത്തോളം, വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായിലിന്റെ ഭാഗത്തു നിന്ന് ഏകപക്ഷീയമായ പുരോഗതി ഉണ്ടാകില്ലെന്ന് ഫോറം പ്രസ്താവനയില്‍ പറഞ്ഞു. അവരുടെ ഉടനടിയുള്ള തിരിച്ചുവരവ് ഉറപ്പാക്കാത്ത ഏതൊരു രാഷ്ട്രീയ, സൈനിക നടപടിയും ഇസ്രായില്‍ പൗരന്മാരെ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന് ഫോറം പറഞ്ഞു.

    തിങ്കളാഴ്ച മുതല്‍, ഇസ്രായിലി ജയിലുകളില്‍ നിന്ന് ഏകദേശം 2,000 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് 20 ജീവനുള്ള ബന്ദികളെയും തടവില്‍ മരിച്ച 28 ബന്ദികളില്‍ ഒമ്പത് പേരുടെ മൃതദേഹങ്ങളും ഇസ്രായിലിന് കൈമാറി. ഇസ്രായിലി ബന്ദിയുടേതല്ലെന്ന് ഇസ്രായില്‍ പറഞ്ഞ മറ്റൊരു മൃതദേഹവും ഹമാസ് ഇസ്രായിലിന് കൈമാറിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവരിച്ച ചട്ടക്കൂടിന്റെ ഭാഗമായി, കരാറിന്റെ അടുത്ത ഘട്ടങ്ങളില്‍, ആയുധങ്ങള്‍ കൈമാറുന്ന ഹമാസ് നേതാക്കള്‍ക്ക് പൊതുമാപ്പ് നല്‍കുക, ഗാസയില്‍ യുദ്ധാനന്തര ഭരണകൂടം സ്ഥാപിക്കുക എന്നിവ ഉള്‍പ്പെടുന്നു. വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഹമാസ് പാലിച്ചില്ലെങ്കില്‍ പോരാട്ടം പുനരാരംഭിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായില്‍ കാറ്റ്സ് ബുധനാഴ്ച ഭീഷണി മുഴക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu ceasefire agreement Gaza Gaza Genocide gaza peace plan hostage release Israel
    Latest News
    സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 40.9 ശതമാനം വര്‍ധന
    16/10/2025
    ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ് കോണ്‍സല്‍ അബ്ദുല്‍ ജലീലിന് ജി.ജി.ഐ യാത്രയയപ്പ് നല്‍കി
    16/10/2025
    റിയാദിൽ നിയമം ലംഘിച്ച് വാടക കൂട്ടി, 18 ഉടമകൾക്ക് പൂട്ടിട്ട് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി
    16/10/2025
    ദമാം കാത്തിരിക്കുന്നു, എം.യു.എഫ്.സി-പി.എം നജീബ് മെമ്മോറിയൽ ചാലഞ്ചേഴ്‌സ് കപ്പ് ഫൈനൽ ഇന്ന്
    16/10/2025
    സുരക്ഷാ ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്‍പിച്ച കുവൈത്തി പൗരന് 12 വര്‍ഷം കഠിന് തടവ്
    16/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version