തെല്‍അവീവ് – ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ ചർച്ചയിൽ ഇസ്രായില്‍ വിട്ടു നിന്നതിനു എതിരെ ഖത്തര്‍ വിമർശനവുമായി രംഗത്തെത്തി. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടു ഇസ്രായിൽ ഔദ്യോഗികമായ ഒരു പ്രതികരണവുമായി രംഗത്ത് എത്തിയിട്ടില്ലെന്ന് ഖത്തര്‍ പറഞ്ഞു. ഇടക്കാല കരാറില്‍ താല്‍പ്പര്യമില്ലെന്നും സമഗ്രമായ കരാറിനെ കുറിച്ച് മാത്രമേ ചര്‍ച്ച നടത്തുകയുള്ളൂ എന്നും ഇസ്രായില്‍ ഈജിപ്തിനെ അറിയിച്ചതായി ഇസ്രായിലി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായിലി സുരക്ഷാ കാബിനറ്റ് യോഗം ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ചുള്ള ചര്‍ച്ചയിൽ നിന്ന് വിട്ടുനിന്നു എന്നും ഇസ്രായിലി ചാനല്‍ 12 വ്യക്തമാക്കി. സമഗ്ര കരാറിനെ കുറിച്ച് സംസാരിച്ചുകൊണ്ട് വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നെതന്യാഹു ശ്രമിച്ചു. ഇത് മധ്യസ്ഥരുടെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സുരക്ഷാ കാബിനറ്റ് യോഗം പ്രാദേശിക അവലോകനം നടത്തിയതായും ഗാസ യുദ്ധം പ്രത്യേകമായി അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് തടവിലാക്കിയ ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഇസ്രായിലില്‍ വലിയ പ്രകടനങ്ങള്‍ തുടരുകയാണ്. സുരക്ഷാ കാബിനറ്റ് ഹ്രസ്വ യോഗ ചേരുകയും രാഷ്ട്രീയ ആഘോഷം നടത്തുകയും ചെയ്ത റെസ്റ്റോറന്റിന് മുന്നിൽ പ്രതിഷേധക്കാർ ഇസ്രായിൽ എടുക്കുന്ന നയത്തിനെതിരെയും രംഗത്തെത്തിയിട്ടുണ്ട് . ഗാസ മുനമ്പ് പൂര്‍ണമായും പിടിച്ചടക്കാനുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച സുരക്ഷാ മന്ത്രിസഭ യോഗം നടക്കുമെന്നും ഇസ്രായിലി മാധ്യമങ്ങള്‍ വ്യക്തമാക്കി.