Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 20
    Breaking:
    • നാദാപുരത്തെ പീഡനക്കേസ്; ബലിയാടായത് നിരപരാധിയായ പിതാവ്, ഒടുവിൽ മൊഴിമാറ്റി മകൾ
    • അപൂർവ ഫാൽക്കൺ; ലേലത്തിൽ വിറ്റത് 350,000 ദിർഹമിന്, സ്വന്തമാക്കി ഖത്തരി
    • ഗാസ വെടിനിർത്തൽ നിർദേശം തള്ളിക്കളഞ്ഞ് നെതന്യാഹു
    • നവോദയയുടെ പത്താം വാർഷിക ലോഗോ പ്രകാശനം ചെയ്തു
    • സംഘർഷ മേഖലകളിൽ 383 സഹായ പ്രവർത്തകർ കൊല്ലപ്പെട്ടതായി യു.എൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World»Middle East

    ഒമാൻ കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് കത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2025 Middle East Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ ഇന്നു പുലർച്ചെയുണ്ടായ കപ്പൽ തീപിടിത്തത്തിനു പിന്നിൽ എണ്ണ ടാങ്കറുകളുടെ കൂട്ടിയിടിയെന്ന് റിപ്പോർട്ട്. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബ കപ്പലായ അഡലിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തി.

    ഫ്രണ്ട് ഈഗിൾ കപ്പൽ ദിശ നഷ്ടമായി അഡലിന്റെ വഴിയിൽ വന്നതും സിഗ്നലുകൾ പ്രവർത്തിക്കാതിരുന്നതുമാണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. നേർദിശയിൽ പോവുകയായിരുന്ന അമേരിക്കൻ കപ്പൽ അവസാന നിമിഷം വേഗത കുറക്കുകയും ഇടത്തോട്ട് തിരിയുകയും ചെയ്താണ് അഡലിന്റെ വഴിയിൽ വന്നത്. കപ്പലിലെ ഓട്ടോമാറ്റിക് നാവിഗേഷൻ സാങ്കേതിക സംവിധാനങ്ങളുടെ തകരാറാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് കരുതപ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    12.8 നോട്ട് വേഗത്തിൽ പോവുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തത് അപകടത്തിലേക്ക് നയിച്ചെന്നും എഞ്ചിൻ തകരാർ കാരണം നിയന്ത്രണം നഷ്ടമായതാവാൻ സാധ്യതയുണ്ടെന്നും നാവിക വിദഗ്ധൻ അബ്ദുല്ല അൽ ഖലഫ് എക്‌സിൽ കുറിച്ചു.

    Gulf of Oman fire incident ..

    The vessel Front Eagle was sailing steadily before making a sudden, irregular turn and slowing from 12.8 to 0.6 knots!!. The color shift in its track green to red shows a developing issue.

    Likely Cause..
    -Mechanical failure rudder or engine,… pic.twitter.com/6ZusEtlsol

    — Abdulla Al-Khalaf 🇶🇦 (@AlKhalaf11) June 17, 2025

    കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കടലിൽ അഗ്നിബാധയുണ്ടായതായി നാസയുടെ വിവരങ്ങളിലും പറയുന്നു. ഔദ്യോഗിക വിശദീകരണം പുറത്തുവരുന്നതിനു മുമ്പ്, ഇസ്രായിൽ – ഇറാൻ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Oil Tankers
    Latest News
    നാദാപുരത്തെ പീഡനക്കേസ്; ബലിയാടായത് നിരപരാധിയായ പിതാവ്, ഒടുവിൽ മൊഴിമാറ്റി മകൾ
    19/08/2025
    അപൂർവ ഫാൽക്കൺ; ലേലത്തിൽ വിറ്റത് 350,000 ദിർഹമിന്, സ്വന്തമാക്കി ഖത്തരി
    19/08/2025
    ഗാസ വെടിനിർത്തൽ നിർദേശം തള്ളിക്കളഞ്ഞ് നെതന്യാഹു
    19/08/2025
    നവോദയയുടെ പത്താം വാർഷിക ലോഗോ പ്രകാശനം ചെയ്തു
    19/08/2025
    സംഘർഷ മേഖലകളിൽ 383 സഹായ പ്രവർത്തകർ കൊല്ലപ്പെട്ടതായി യു.എൻ
    19/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version