തെല്‍അവീവ്: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് പോരാളികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ മാനസിക ആഘാതത്തില്‍ നിന്ന് നിരവധി ഇസ്രായീലുകാരെ രക്ഷിച്ചത് എംഡിഎംഎ, എല്‍എസ്ഡി, മരിജുവാന തുടങ്ങിയ വീര്യമേറിയ മയക്കുമരുന്ന് ഉപോയിഗിച്ചിരുന്നത് കൊണ്ടാകാമെന്ന് പഠനം. ഗസ അതിര്‍ത്തിക്കടുത്ത് തെക്കന്‍ ഇസ്രായില്‍ പട്ടണത്തില്‍ പുലര്‍ച്ചെ വരെ നീണ്ട നോവ മ്യൂസിക് ഫെസ്റ്റിവലില്‍ ആഘോഷിക്കാനെത്തിയവര്‍ നിയമവിരുദ്ധമായ മയക്കുമരുന്നുകള്‍ അടിച്ച് അതിന്റെ ലഹരിയിലായിരുന്നു. ഈ സമയത്താണ് ഹമാസ് സേനയുടെ ആക്രമണം ഉണ്ടാകുന്നത്. ഇസ്രായിലിലെ ഹൈഫ യൂനിവേഴ്‌സിറ്റിയിലെ മനശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച് പഠനം നടത്തുന്നത്. ഇവരുടെ പഠനത്തില്‍ വിശദപരിശോധനകള്‍ നടന്നു വരികയാണ്.
അന്ന് സംഗീത നിശയില്‍ ആഘോഷിക്കാനെത്തിയിരുന്ന 650ലേറെ പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ഭൂരിപക്ഷം പേരും എംഡിഎംഎ അടക്കമുള്ള വീര്യമേറിയ മയക്കുമരുന്ന് അടിച്ചിരുന്നു. ഈ മരുന്നിന്റെ ലഹരിയില്‍ ഇവരില്‍ പലരും മൃതദേഹങ്ങള്‍ മറയാക്കി മണിക്കൂറുകളോളം ഒളിച്ചിരുന്നതായി ഈ പഠനത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ റോയ് സോളമന്‍ പറയുന്നു.
മയക്കുമരുന്ന് തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് പഠനം. അപകട സാഹചര്യങ്ങളോട് മനുഷ്യരുടെ മനസ്സ് എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് സംഘം അന്വേഷിക്കുന്നത്. ലഹരിപിടിച്ചാല്‍ ഭയം ഇല്ലാതാകുന്നത് കൊണ്ടായിരിക്കാം ഇവരെ മാനസികമായി ഈ ആക്രമണം കാര്യമായി ബാധിച്ചില്ലെന്നാണ് കണ്ടെത്തല്‍. ഇവരില്‍ മാനസിക സംഘര്‍ഷങ്ങളില്ലെന്നും നന്നായി ഉറങ്ങുന്നതായും മയക്കുമരുന്ന് ഉപയോഗിക്കാത്തവരേക്കാള്‍ മികച്ച അവസ്ഥയിലാണെന്നും സോളമന്‍ പറയുന്നു.