വത്തിക്കാൻ- ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മാർപാപ്പ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. ആരോഗ്യസ്ഥിതി സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. വീഡിയോ സന്ദേശത്തിലാണ് വത്തിക്കാൻ ഇക്കാര്യം പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group