കയ്റോ – ഈജിപ്തില്‍ നൈല്‍ നദിക്കരയിലെ പ്രശസ്തമായ ഹോട്ടലിന്റെ മുപ്പതാം നിലയില്‍ നിന്ന് വീണ് ജര്‍മന്‍ വിനോദസഞ്ചാരി മരിച്ചു. കയ്റോ നഗരത്തിലെ പ്രശസ്ത ഹോട്ടലിന്റെ മുപ്പതാം നിലയില്‍ നിന്ന് വീണ് വിദേശി മരിച്ചതായി സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. സുരക്ഷാ വകുപ്പുകള്‍ സംഭവസ്ഥലത്ത് എത്തി നടത്തിയ പരിശോധനയില്‍ 87 വയസുള്ള ജര്‍മന്‍ പൗരനാണ് മരിച്ചതെന്ന് വ്യക്തമായി.
സുരക്ഷാ വകുപ്പുകള്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി അപകടത്തിന്റെ സാഹചര്യം അന്വേഷിക്കാനും നിര്‍ണയിക്കാനും പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group