ലണ്ടൻ– ആഗോള ലക്ഷ്വറി ബ്രാന്‍ഡ് ആയ ഷനേലിന്റെ ഗ്ലോബല്‍ സി.ഇ.ഒ ലീന നായര്‍ക്ക് ബ്രിട്ടീഷ് ബഹുമതിയാ സി.ബി.ഇ(കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടീഷ് എംപയര്‍) പുരസ്കാരം ലഭിച്ചു. ലണ്ടനിലെ വിസ്ഡം കാസിലില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സ് ഓഫ് വെയില്‍സ് വില്യം രാജകുമാരന് പുരസ്കാരം ലീന നായര്‍ക്കു സമ്മാനിച്ചു. വ്യാപാര ഉപഭോക്ത്യ മേഖലയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. തന്റെ ഇതുവരെയുള്ള കരിയര്‍ യാത്രയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കും മികച്ച മൂല്യം പകര്‍ന്നവര്‍ക്കും ഈ പുരസ്കാരം സമര്‍പ്പിക്കുന്നെന്ന് ലീന നായര്‍ പറഞ്ഞു.
മലയാളിയായ ലീന നായര്‍ ജനിച്ചതും വളര്‍ന്നതും മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ്. 1992ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ മാനേജ്െമന്റ് ട്രെയിനി ആയിട്ടാണ് ലീനയുടെ കരിയര്‍ തുടക്കം. 2007ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡില്‍ എച്ച്.ആര് എക്സിക്യുട്ടീവ് ഡയറക്ടര്‍ ആയി. രണ്ട് പതിറ്റാണ്ടോളം കമ്പനിയില്‍ ജോലിചെയ്തതിന് ശേഷം 2012ലാണ് കമ്പനിയുടെ ലണ്ടനിലുള്ള ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തുന്നത്. 2016ല്‍ യൂണിലിവറിന്റെ ആദ്യത്തെ വനിത, ആദ്യ ഏഷ്യന്‍, ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ എന്നി നിലകളില്‍ സേവനം അനുഷ്ഠിച്ചു. 2022 ലാണ് ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ ഷനേലിന്റെ ഗ്ലോബല്‍ സി.ഇ.ഒ ആയി നിയമിക്കുന്നത്.