ബെയ്‌റൂത്ത് – മുന്‍ ഭര്‍ത്താവ് തനിക്ക് സമ്മാനിച്ചത് മുക്കുപണ്ടങ്ങളാണെന്ന് അറിഞ്ഞ് ലബനോനി യുവതി ബെയ്‌റൂത്തിലെ ജ്വല്ലറിയില്‍ ബോധംകെട്ടുവീണു. ഭര്‍ത്താവ് വിവാഹമോചനം ചെയ്തതോടെയാണ് ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആഭരണങ്ങള്‍ വില്‍ക്കാന്‍ യുവതി തീരുമാനിച്ചത്. ഇതുപ്രകാരം ജ്വല്ലറിയിലെത്തിയ യുവതി നല്‍കിയ ആഭരണങ്ങള്‍ പരിശോധിച്ച സ്ഥാപന ഉടമ അവ ഒരു വിലയുമില്ലാത്ത മുക്കുപണ്ടങ്ങളാണെന്ന് അറിയിക്കുകയായിരുന്നു.
ഇത് ഉള്‍ക്കൊള്ളാനാകാതെയും മുന്‍ ഭര്‍ത്താവ് തന്നെ കബളിപ്പിച്ചതായി മനസ്സിലാക്കിയതിന്റെ ആഘാതത്തിലും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് യുവതി ബോധരഹിതയായി നിലത്തുവീഴുകയായിരുന്നെന്ന് സ്ഥാപന ഉടമ പറഞ്ഞു. യുവതി ജ്വല്ലറിയിലെത്തുന്നതിന്റെയും സ്ഥാപന ഉടമ ആഭരണങ്ങള്‍ പരിശോധിക്കുന്നതിന്റെയും ബോധരഹിതതായി വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.