റാമല്ല – വടക്കന്‍ വെസ്റ്റ് ബാങ്കിലെ നബ്ലസിന് പടിഞ്ഞാറുള്ള തെല്‍ ഗ്രാമത്തിലെ അബൂബക്കര്‍ അല്‍സിദ്ദീഖ് മസ്ജിദിന് ജൂതകുടിയേറ്റക്കാര്‍ തീയിട്ടു. സംഭവത്തെ ഫലസ്തീന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം അപലപിച്ചു. ഈ സംഘങ്ങള്‍ ഇസ്‌ലാമിക പുണ്യസ്ഥലങ്ങളും ഫലസ്തീന്‍ സ്വത്തുക്കളും ദിനംപ്രതി ആക്രമിക്കുന്നു. ഈ നിയമ ലംഘനങ്ങളുടെ ആവൃത്തിയിലും സ്വഭാവത്തിലും ക്രമാനുഗതമായ വര്‍ധനവ് ഞങ്ങള്‍ കാണുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്രായിലിന്റെ സംരക്ഷണയിലുള്ള ഈ സംഘങ്ങള്‍ കഴിഞ്ഞ വര്‍ഷം 45 മസ്ജിദുകള്‍ ആക്രമിച്ചു. ഫലസ്തീനിലെ ഇസ്‌ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ക്കെതിരെ വംശീയ ഇസ്രായിലി പ്രകോപന യന്ത്രം എത്തിയിരിക്കുന്ന ക്രൂരതയെ പള്ളിക്ക് തീയിട്ടത് വ്യക്തമായി തെളിയിക്കുന്നു. ഈ കുറ്റകൃത്യം മുസ്‌ലിംകള്‍ക്കും അവരുടെ വികാരങ്ങള്‍ക്കും നേരെയുള്ള നഗ്‌നമായ ആക്രമണമാണ്. തീവെപ്പ്, അടച്ചുപൂട്ടല്‍, ബാങ്ക് വിളി തടയല്‍ എന്നിവയുള്‍പ്പെടെ പുണ്യസ്ഥലങ്ങള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഇസ്രായിലിന്റെ ക്രൂരതയുടെ തെളിവാണെന്നും ഫലസ്തീന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം പറഞ്ഞു.



