തെല്‍അവീവ് – ഗാസ അതിര്‍ത്തിക്കു സമീപം ഇസ്രായിലിലെ സ്‌ഡെറോട്ട് പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിനിടെ ഹമാസ് പോരാളികളില്‍ നിന്ന് സ്‌ഡെറോട്ട് പോലീസ് സ്റ്റേഷന്‍ മോചിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പോരാടിയ പോലീസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്.
ഹമാസ് ആക്രമണത്തില്‍ സഹപ്രവര്‍ത്തകര്‍ മരിച്ചതിന്റെ ഫലമായി പോലീസുകാരന് മാനസികരോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തൽ.
ഈ വര്‍ഷം തുടക്കം മുതല്‍ ആത്മഹത്യ ചെയ്ത ഇസ്രായിലി സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം 22 ആയി ഉയര്‍ന്നതായി മാധ്യമങ്ങള്‍ പറഞ്ഞു.
ഗാസ യുദ്ധത്തില്‍ പങ്കെടുത്ത നിരവധി സൈനികര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. പത്തു ദിവസം മുമ്പായിരുന്നു ഒരു സൈനികൻ സമാനമായി ആത്മഹത്യ ചെയ്തിരുന്നത്.ഗാസയില്‍ യുദ്ധം ചെയ്ത് മടങ്ങിയെത്തിയ ശേഷം വടക്കന്‍ ഇസ്രായിലിലെ സ്വിസ് വനത്തില്‍ സൈനികന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. 28 വയസ്സ് പ്രായമുള്ള സൈനികനാണ് ആത്മഹത്യ ചെയ്തത്. കൈബോംബ് പൊട്ടിച്ചാണ് ഇയാള്‍ ജീവനൊടുക്കിയത്.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അനൗദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം മാത്രം കുറഞ്ഞത് 18 ഇസ്രായിലി സൈനികരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2024 ല്‍ 21 സൈനികര്‍ ആത്മഹത്യ ചെയ്തിരുന്നു. സൈനികര്‍ക്കിടയിലെ ആത്മഹത്യകളില്‍ ഭൂരിഭാഗവും ഗാസയിലെ യുദ്ധവുമായും യുദ്ധമേഖലകളില്‍ ദീര്‍ഘകാലം തുടരുന്നതിന്റെ ബുദ്ധിമുട്ടുകളുമായും ബന്ധപ്പെട്ടതാണെന്ന് ഇസ്രായിലി സൈനിക അന്വേഷണങ്ങളെ ഉദ്ധരിച്ച് ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.