Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 5
    Breaking:
    • സൗദി കെഎംസിസി – കെഎംസിസി കേരള ട്രസ്റ്റ് സുരക്ഷാ പദ്ധതി രണ്ടാം ഘട്ട ആനുകൂല്യ വിതരണം വെള്ളിയാഴ്ച്ച കോഴിക്കോട്ട്
    • ജൂലൈയില്‍ വെസ്റ്റ് ബാങ്കില്‍ നിന്ന് 630 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു
    • മുന്‍ ഖത്തര്‍ പ്രവാസി ട്യൂപ്പ് കെയര്‍ ഫൗണ്ടര്‍ നിര്യാതനായി
    • റിയാദ് എയറിന്റെ ആദ്യ വിമാനം ഇന്ത്യയിലെത്തി: മുംബൈയിലേക്ക് ദിവസവും ഇനി നേരിട്ടുള്ള സര്‍വീസ്
    • മഴക്കൊപ്പം കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം, മൂന്ന് ദിവസം കൂടി ഓറഞ്ച് അലര്‍ട്ട് തുടരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ജൂലൈയില്‍ വെസ്റ്റ് ബാങ്കില്‍ നിന്ന് 630 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു

    Mujeeb PBy Mujeeb P05/08/2026 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാമല്ല: ജൂലൈയില്‍ കുട്ടികളും സ്ത്രീകളും മുന്‍ തടവുകാരും ഉള്‍പ്പെടെ 630 ഫലസ്തീനികളെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്നും കിഴക്കന്‍ ജറൂസലമില്‍ നിന്നും ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി റിപ്പോര്‍ട്ട് അറിയിച്ചു. അറസ്റ്റ് ചെയ്തവരില്‍ ചിലരെ പിന്നീട് വിട്ടയച്ചു. 2023 അവസാനം മുതല്‍ വെസ്റ്റ് ബാങ്കില്‍ നിന്നും കിഴക്കന്‍ ജറൂസലമില്‍ നിന്നും 25,000 ഫലസ്തീനികളെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ എത്ര പേരെ പിന്നീട് വിട്ടയച്ചുവെന്ന് സൊസൈറ്റി വ്യക്തമാക്കിയില്ല.
    അറസ്റ്റ് കാമ്പെയ്‌നുകള്‍ക്കൊപ്പം, ഫീല്‍ഡ് ചോദ്യം ചെയ്യലുകള്‍, വീടുകളില്‍ രാത്രികാല റെയ്ഡുകള്‍, സ്വത്തുവകകള്‍ നശിപ്പിക്കല്‍, കസ്റ്റഡിയിലെടുക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരെ അടി, ഭീഷണി, അപമാനം അടക്കമുള്ള ആക്രമണങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും വര്‍ധിച്ചുവരുന്നു.

    ജൂലൈയിലെ കണക്കനുസരിച്ച്, 370 കുട്ടികളും 92 സ്ത്രീകളും ഉള്‍പ്പെടെ 9,400 ഫലസ്തീന്‍ തടവുകാരാണ് ഇസ്രായേല്‍ ജയിലുകളില്‍ ഉള്ളത്. അഡ്മിനിസ്ട്രേറ്റീവ് തടവുകാരുടെ എണ്ണം 3,198 ആയി. 1,358 തടവുകാര്‍ ഗാസ മുനമ്പില്‍ നിന്നുള്ളവരാണ്. 2023 ഒക്ടോബറിനു ശേഷം ഗാസയുടെ 70 ശതമാനവും ഇസ്രായേല്‍ കൈവശപ്പെടുത്തി. 1967 ല്‍ ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവിടങ്ങളിലെ ഇസ്രായേല്‍ അധിനിവേശത്തിനു ശേഷം എട്ടു ലക്ഷം ഫലസ്തീനികള്‍ ഇസ്രായില്‍ ജയിലുകളില്‍ കഴിഞ്ഞതായി 2023 ലെ യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza
    Latest News
    സൗദി കെഎംസിസി – കെഎംസിസി കേരള ട്രസ്റ്റ് സുരക്ഷാ പദ്ധതി രണ്ടാം ഘട്ട ആനുകൂല്യ വിതരണം വെള്ളിയാഴ്ച്ച കോഴിക്കോട്ട്
    05/08/2026
    ജൂലൈയില്‍ വെസ്റ്റ് ബാങ്കില്‍ നിന്ന് 630 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു
    05/08/2026
    മുന്‍ ഖത്തര്‍ പ്രവാസി ട്യൂപ്പ് കെയര്‍ ഫൗണ്ടര്‍ നിര്യാതനായി
    05/08/2026
    റിയാദ് എയറിന്റെ ആദ്യ വിമാനം ഇന്ത്യയിലെത്തി: മുംബൈയിലേക്ക് ദിവസവും ഇനി നേരിട്ടുള്ള സര്‍വീസ്
    05/08/2026
    മഴക്കൊപ്പം കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം, മൂന്ന് ദിവസം കൂടി ഓറഞ്ച് അലര്‍ട്ട് തുടരും
    05/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.