Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 12
    Breaking:
    • ഐഐഎംഎ അഹമ്മദാബാദിൻ്റെ ആദ്യ വിദേശ കാമ്പസ് ദുബൈയില്‍; ഉദ്ഘാടനം ചെയ്ത് ദുബൈ കിരീടാവകാശി
    • ആഴക്കടലിനടിയിൽ ‘ഒളിഞ്ഞിരിക്കുന്ന’ സ്വർണം | Story Of The Day | Sep: 12
    • യുഎഇയിൽ കൂടുതൽ ഇന്ത്യൻ സ്കൂളുകൾ തുറക്കണം; സി.ബി.എസ്.ഇ അന്താരാഷ്ട്ര വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി
    • ഇസ്രായിലിനെ പരാമര്‍ശിച്ചില്ല; ഖത്തര്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    • ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇസ്രായേൽ വ്യോമാക്രമണം: ഇറാനിൽ മരണസംഖ്യ 585 ആയി, 1,326 പേർക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ: കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 585 ആയി ഉയർന്നു. 1,326 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ 239 പേർ സാധാരണക്കാരും 126 പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്ന് വാഷിംഗ്ടണ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. 2022-ൽ മഹ്സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളിലെ ആളപായ വിവരങ്ങൾ ശേഖരിച്ച സംഘടന, ഇറാനിലെ പ്രാദേശിക റിപ്പോർട്ടുകളും രാജ്യത്തെ സ്രോതസ്സുകളുടെ ശൃംഖലയും ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണങ്ങളിലെ കൃത്യമായ കണക്കുകൾ നൽകുന്നത്.

    ഇറാൻ അധികൃതർ സംഘർഷത്തിലെ മരണ-പരിക്ക് കണക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച പുറത്തുവിട്ട അവസാന വിവരപ്രകാരം, ഇസ്രായേൽ ആക്രമണങ്ങളിൽ 224 പേർ മരിക്കുകയും 1,277 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആറാം ദിവസവും തുടരുന്ന സംഘർഷം മേഖലയെ അനിശ്ചിതത്വത്തിലും ഭീതിയിലും ആഴ്ത്തിയിരിക്കുകയാണ്. ഇസ്രായേൽ ആക്രമണഭീഷണിയെ തുടർന്ന് തെഹ്റാൻ നിവാസികൾ കൂട്ടത്തോടെ വീടുകൾ വിട്ട് പലായനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായേൽ വ്യോമാക്രമണങ്ങൾ ഇറാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങളെയും ആണവ പദ്ധതികളെയും ലക്ഷ്യമിട്ടാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ തെഹ്റാനിലെ സെൻട്രിഫ്യൂജ് ഉൽപ്പാദന കേന്ദ്രവും നിരവധി ആയുധനിർമാണ കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രായേൽ സൈന്യം ഇന്ന് അറിയിച്ചു. ആണവായുധ വികസനത്തിനായി യുറേനിയം സമ്പുഷ്ടീകരണം വേഗത്തിലാക്കാൻ ഉപയോഗിക്കുന്ന സെൻട്രിഫ്യൂജ് കേന്ദ്രവും, ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും ഘടകങ്ങളും ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളും ആക്രമണലക്ഷ്യങ്ങളിൽ ഉൾപ്പെട്ടു. കൂടാതെ, വിമാനങ്ങൾക്കെതിരായ ഉപരിതല-വ്യോമ മിസൈലുകൾക്ക് ആവശ്യമായ ഘടകങ്ങൾ നിർമിക്കുന്ന കേന്ദ്രങ്ങളും തകർത്തതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

    ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തെ തുടർന്ന് തെഹ്റാനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ, നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച് ഇറാൻ അധികൃതർ ഔദ്യോഗിക പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Death toll Israeli airstrike
    Latest News
    ഐഐഎംഎ അഹമ്മദാബാദിൻ്റെ ആദ്യ വിദേശ കാമ്പസ് ദുബൈയില്‍; ഉദ്ഘാടനം ചെയ്ത് ദുബൈ കിരീടാവകാശി
    12/09/2025
    ആഴക്കടലിനടിയിൽ ‘ഒളിഞ്ഞിരിക്കുന്ന’ സ്വർണം | Story Of The Day | Sep: 12
    12/09/2025
    യുഎഇയിൽ കൂടുതൽ ഇന്ത്യൻ സ്കൂളുകൾ തുറക്കണം; സി.ബി.എസ്.ഇ അന്താരാഷ്ട്ര വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി
    12/09/2025
    ഇസ്രായിലിനെ പരാമര്‍ശിച്ചില്ല; ഖത്തര്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    12/09/2025
    ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
    12/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.