തെല്‍അവീവ് – തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് സമീപമുള്ള ഓപ്പറേഷനുകള്‍ക്കിടെ ഭീഷണിയായി തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്ന് സൗഹൃദ വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. പാരാട്രൂപ്പേഴ്സ് ബ്രിഗേഡില്‍ സേവനമനുഷ്ഠിച്ചിരുന്ന 21 കാരനായ ഫസ്റ്റ് സര്‍ജന്റ് അഫ്രി യാഫിയാണ് കൊല്ലപ്പെട്ടത്.അതിര്‍ത്തിക്കടുത്തുള്ള ബഫര്‍ സോണില്‍ ഖാന്‍ യൂനിസിന് കിഴക്ക് രാത്രിയില്‍ കെട്ടിടങ്ങള്‍ പൊളിക്കാനായി എന്‍ജിനീയറിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന ഇസ്രായില്‍ സൈനികരാണ് യാഫിക്ക് നേരെ നിറയൊഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
2025 ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇസ്രായിലി സൈനികനാണ് യാഫി. 2023 ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ ഇസ്രായില്‍ യുദ്ധം ആരംഭിച്ച ശേഷം 925 ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക കണക്കുകള്‍ വ്യക്തമാക്കുന്നു. യുദ്ധം ആരംഭിച്ച ശേഷം ഇസ്രായിലില്‍ ആകെ മരണസംഖ്യ 2,013 ആയതായും സൈന്യം അറിയിച്ചു.



