തെഹ്‌റാന്‍ – ഇറാന് വേണ്ടി ചാരവൃത്തി നടത്തിയതിന് ഇസ്രായിലിന്റെ അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനത്തില്‍ സേവനമനുഷ്ഠിച്ച റിസര്‍വ് സൈനികനെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ പോലീസ് അറിയിച്ചു. പണത്തിനായി ഇയാള്‍ ഇറാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി സംശയിക്കുന്നു. ഇറാന്‍ ഇന്റലിജന്‍സിന്റെ മേല്‍നോട്ടത്തില്‍ സുരക്ഷാ ജോലികള്‍ നിര്‍വഹിക്കുന്നതിന് ഇറാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള സുരക്ഷാ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ജറൂസലം നിവാസിയായ 26 കാരനായ റാസ് കോഹനെയാണ് അറസ്റ്റ് ചെയ്തത്.
റിസര്‍വിസ്റ്റ് തന്റെ കര്‍ത്തവ്യങ്ങളുടെ ഭാഗമായി, ഇറാന്‍ ഇന്റലിജന്‍സ് പ്രവര്‍ത്തകരെ ബന്ധപ്പെടുകയും തന്റെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായി അറിയാമായിരുന്ന സെന്‍സിറ്റീവ് സുരക്ഷാ വിവരങ്ങള്‍ കൈമാറല്‍ അടക്കം നിരവധി സുരക്ഷാ ജോലികള്‍ നിര്‍വഹിക്കാന്‍ അവര്‍ അയാളെ ചുമതലപ്പെടുത്തത്തുകയും ചെയ്തു. ഇറാന്‍ ഏജന്‍സികളുമായാണ് ബന്ധപ്പെടുന്നതെന്ന് പ്രതിക്ക് അറിയാമായിരുന്നെന്നും ഇതിന് പണം ലഭിച്ചിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. റിക്രൂട്ടിംഗ് ഏജന്റുമാര്‍ വഴി ഇറാന്‍ ഇന്റലിജന്‍സ് തങ്ങളുടെ കൂട്ടത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് പോലീസ്, ഇസ്രായില്‍ ആഭ്യന്തര സുരക്ഷാ ഏജന്‍ സിഷിന്‍ ബെറ്റ് എന്നിവ സോഷ്യല്‍ മീഡിയ വഴി പതിവായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫെബ്രുവരി 28 ന് മിഡില്‍ ഈസ്റ്റില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഈ മുന്നറിയിപ്പുകള്‍ കൂടുതല്‍ ശക്തമായി.



