Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • കൂടുതല്‍ അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ഇസ്രായില്‍ ശ്രമിക്കുന്നതായി തുര്‍ക്കി വിദേശ മന്ത്രി
    • ഇറാനിൽ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി; കായിക താരങ്ങളും സിനിമാക്കാരും പട്ടികയിൽ
    • ഗാസയിലേതിന് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം
    • ഇറാന്റെ ബ്ലാക്ക്മെയിലിംഗ് നടക്കില്ലെന്ന് ട്രംപ്
    • ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ ഇറാൻ്റെ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ഗാസയിലേതിന് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/04/2026 Israel World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്‌റൂത്ത്– ഗാസയില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ വേര്‍തിരിക്കുന്ന രേഖക്ക് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഈ രേഖയിലൂടെ തങ്ങളുടെ സേനയെ സമീപിക്കാന്‍ ശ്രമിച്ച പോരാളികളെ ആക്രമിച്ചതായി സൈന്യം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് യെല്ലോ ലൈനിന് വടക്ക് നിന്ന് നേരിട്ടുള്ള ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ സൈന്യത്തെ സമീപിച്ച ഭീകരരെ കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കന്‍ ലെബനോനിലെ മഞ്ഞ രേഖക്ക് തെക്ക് പ്രവര്‍ത്തിക്കുന്ന ഇസ്രായില്‍ പ്രതിരോധ സേന തിരിച്ചറിഞ്ഞതായി സൈന്യം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ലെബനോനിലെ യെല്ലോ ലൈനിനെ കുറിച്ചുള്ള ഇസ്രായില്‍ സൈന്യത്തിന്റെ ആദ്യ പരാമര്‍ശമാണിത്.

    തിരിച്ചറിഞ്ഞ ഉടന്‍, ഭീഷണി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, തെക്കന്‍ ലെബനോനിലെ നിരവധി പ്രദേശങ്ങളില്‍ ഭീകരരെ സൈന്യം ആക്രമിച്ചു. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഭീഷണികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സൈന്യത്തിന് അധികാരമുണ്ട്. വെടിനിര്‍ത്തല്‍ ധാരണകള്‍ ലംഘിച്ച ഹിസ്ബുല്ല പ്രവര്‍ത്തകര്‍ക്കെതിരെ വെള്ളിയാഴ്ച തെക്കന്‍ ലെബനോനില്‍ ആക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇത്തരത്തിലുള്ള ആദ്യ ഓപ്പറേഷനുകളാണിത്. ഭീഷണി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായില്‍ വ്യോമസേനയും കരസേനയും തെക്കന്‍ ലെബനോനിലെ നിരവധി പ്രദേശങ്ങളിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായും സൈന്യം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാത്രി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ തെക്കന്‍ ലെബനോനിലെ ഇസ്രായില്‍ സൈന്യത്തിന്റെ വിന്യാസ രേഖയെ യെല്ലോ ലൈന്‍ അടയാളപ്പെടുത്തുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lebanon yellow line
    Latest News
    കൂടുതല്‍ അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ഇസ്രായില്‍ ശ്രമിക്കുന്നതായി തുര്‍ക്കി വിദേശ മന്ത്രി
    18/04/2026
    ഇറാനിൽ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി; കായിക താരങ്ങളും സിനിമാക്കാരും പട്ടികയിൽ
    18/04/2026
    ഗാസയിലേതിന് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം
    18/04/2026
    ഇറാന്റെ ബ്ലാക്ക്മെയിലിംഗ് നടക്കില്ലെന്ന് ട്രംപ്
    18/04/2026
    ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ ഇറാൻ്റെ ആക്രമണം
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.