Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 30
    Breaking:
    • ജംറയില്‍ മിസ്റ്റിംഗ് ഫാന്‍ സംവിധാനം നവീകരിച്ചു
    • ഗാസയിലേക്ക് സഹായവുമായി 20 ബോട്ടുകളില്‍ പുറപ്പെട്ട 175 ആക്ടിവിസ്റ്റുകളെ തടഞ്ഞ് ഇസ്രായില്‍
    • മെഡിക്കൽ പഠനത്തിനൊരുങ്ങുമ്പോൾ
    • ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍
    • എണ്ണവില 140 ഡോളറിലെത്തും; ട്രംപിനെ പരിഹസിച്ച് ഇറാൻ സ്പീക്കർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ഗാസയിലേക്ക് സഹായവുമായി 20 ബോട്ടുകളില്‍ പുറപ്പെട്ട 175 ആക്ടിവിസ്റ്റുകളെ തടഞ്ഞ് ഇസ്രായില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2026 Israel Gaza World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇസ്രായിലിന്റെ ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായവുമായി 20 ബോട്ടുകളിലായി പുറപ്പെട്ട 175 ആക്ടിവിസ്റ്റുകളെ ഇസ്രായില്‍ സൈന്യം തടഞ്ഞു. ഏപ്രിലില്‍ യൂറോപ്യന്‍ തീരങ്ങളില്‍ നിന്ന് പുറപ്പെട്ട ഏകദേശം 175 ആക്ടിവിസ്റ്റുകളെ ഇസ്രായില്‍ നാവികസേന തടഞ്ഞുവെന്നും അവര്‍ ഇപ്പോള്‍ ഇസ്രായിലിലേക്കുള്ള യാത്രയിലാണെന്നും ഇസ്രായില്‍ വിദേശ മന്ത്രാലയം അറിയിച്ചു. ഇരുപതിലധികം ബോട്ടുകളിലായി ഉണ്ടായിരുന്ന ഏകദേശം 175 പ്രവര്‍ത്തകര്‍ നിലവില്‍ ഇസ്രായിലിലേക്ക് സമാധാനപരമായി യാത്ര ചെയ്യുകയാണെന്ന് മന്ത്രാലയം പറഞ്ഞു. ഗാസ മുനമ്പിലെ ഇസ്രായില്‍ ഉപരോധം തകര്‍ക്കാനും സഹായം എത്തിക്കാനും ശ്രമിക്കുന്ന പലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഫ്‌ലോട്ടില്ലയുടെ സംഘാടകര്‍, ഗ്രീക്ക് ദ്വീപായ ക്രീറ്റിന്റെ തീരത്ത് ഇസ്രായില്‍ യുദ്ധക്കപ്പലുകള്‍ തങ്ങളുടെ ബോട്ടുകള്‍ വളഞ്ഞതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തു.

    ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള മാനുഷിക സഹായം വഹിക്കുന്ന രണ്ടാമത്തെ ഫ്‌ലോട്ടില്ല സ്‌പെയിനിലെ ബാഴ്സലോണയില്‍ നിന്ന് ഇസ്രായില്‍ ഉപരോധം തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് ഏപ്രില്‍ 12 ന് യാത്ര തിരിച്ചു. ഗാസയില്‍ നിന്ന് നൂറുകണക്കിന് മൈലുകള്‍ അകലെ ഇസ്രായില്‍ തങ്ങളുടെ ബോട്ടുകള്‍ പിടിച്ചെടുത്തതായി ഗ്ലോബല്‍ ഫ്രീഡം ഫ്‌ലോട്ടില്ല ഇനിഷ്യേറ്റീവ് പ്രസ്താവിച്ചു. ഇത് കടല്‍ക്കൊള്ളയാണ്. ക്രീറ്റിനടുത്ത് നടുക്കടലില്‍ വെച്ച് മനുഷ്യരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇസ്രായിലിന് ശിക്ഷാനടപടികളൊന്നുമില്ലാതെ, അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക്, ഒരു അനന്തരഫലവും നേരിടാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇത് സ്ഥിരീകരിക്കുന്നുവെന്ന് ഫ്രീഡം ഫ്‌ലോട്ടില്ല ഇനിഷ്യേറ്റീവ് പ്രസ്താവനയില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫ്‌ലോട്ടില്ല നമ്മുടെ പ്രദേശത്ത് എത്തുന്നതിനുമുമ്പ് തടഞ്ഞതായി യു.എന്നിലെ ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ വ്യക്തമാക്കി. ഉപരോധം തകര്‍ത്ത് ഗാസയില്‍ സഹായം എത്തിക്കാന്‍ ശ്രമിച്ച് ഫ്രീഡം ഫ്‌ലോട്ടില്ല ഇനിഷ്യേറ്റീവ് സംഘടിപ്പിച്ച മറ്റൊരു ഫ്‌ലോട്ടില്ല കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായില്‍ സൈന്യം തടഞ്ഞിരുന്നു. സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബെര്‍ഗിനെയും 450 ലധികം പങ്കാളികളെയും അന്ന് ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തു. ഗാസയിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളും നിയന്ത്രിക്കുന്ന ഇസ്രായില്‍ ഇരുപതു ലക്ഷത്തിലധികം നിവാസികള്‍ക്ക് അവശ്യവസ്തുക്കള്‍ തടഞ്ഞുവെക്കുന്നത് നിഷേധിക്കുന്നു. ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയിട്ടും ഗാസയില്‍ എത്തുന്ന സാധനങ്ങള്‍ പര്യാപ്തമല്ലെന്ന് ഫലസ്തീനികളും അന്താരാഷ്ട്ര സഹായ ഏജന്‍സികളും പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    activist gaza
    Latest News
    ജംറയില്‍ മിസ്റ്റിംഗ് ഫാന്‍ സംവിധാനം നവീകരിച്ചു
    30/04/2026
    ഗാസയിലേക്ക് സഹായവുമായി 20 ബോട്ടുകളില്‍ പുറപ്പെട്ട 175 ആക്ടിവിസ്റ്റുകളെ തടഞ്ഞ് ഇസ്രായില്‍
    30/04/2026
    മെഡിക്കൽ പഠനത്തിനൊരുങ്ങുമ്പോൾ
    30/04/2026
    ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍
    30/04/2026
    എണ്ണവില 140 ഡോളറിലെത്തും; ട്രംപിനെ പരിഹസിച്ച് ഇറാൻ സ്പീക്കർ
    30/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.