Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 26
    Breaking:
    • ഇറാന്‍ വിദേശ മന്ത്രി പാകിസ്ഥാനിലേക്ക് മടങ്ങും, ഇറാന്‍-യു.എസ് ചര്‍ച്ചകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടന്നേക്കും
    • ചർച്ചക്ക് തയ്യാർ എന്നാൽ യു.എസ് സമ്മര്‍ദ തന്ത്രങ്ങള്‍ അംഗീകരിക്കില്ലെന്നും ഇറാന്‍
    • ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
    • സൊമാലിലാന്‍ഡില്‍ അംബാസഡറെ നിയമിച്ച് ഇസ്രായില്‍
    • കണ്ണീരോർമ്മയിൽ വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം കുടമാറ്റം വെറും 15 മിനിറ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    സൊമാലിലാന്‍ഡില്‍ അംബാസഡറെ നിയമിച്ച് ഇസ്രായില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/04/2026 Israel World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായില്‍ വിദേശ മന്ത്രിയെ സോമാലിലാന്‍ഡ് പ്രസിഡന്റ് സ്വീകരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – സൊമാലിയയില്‍ നിന്ന് ഏകപക്ഷീയമായി വേര്‍പിരിഞ്ഞ സൊമാലിലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിച്ച് മാസങ്ങള്‍ക്ക് ശേഷം സൊമാലിലാന്‍ഡിലേക്കുള്ള ആദ്യ അംബാസഡറെ നിയമിച്ചതായി ഇസ്രായില്‍ വിദേശ മന്ത്രാലയം ഇന്ന് അറിയിച്ചു. 1991 ല്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സൊമാലിയയില്‍ നിന്ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്‍ഡിനെ ഡിസംബര്‍ അവസാനത്തില്‍ ഇസ്രായില്‍ അംഗീകരിച്ചിരുന്നു. സൊമാലിലാന്‍ഡിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ഇസ്രായില്‍. നിലവില്‍ ആഫ്രിക്കയിലെ ഇസ്രായിലിന്റെ സാമ്പത്തിക അംബാസഡറായി സേവനമനുഷ്ഠിക്കുന്ന മൈക്കല്‍ ലോട്ടെം, സൊമാലിലാന്‍ഡിലേക്കുള്ള ഇസ്രായിലിന്റെ ദൂതനായിരിക്കുമെന്ന് ഇസ്രായില്‍ വിദേശ മന്ത്രാലയം പറഞ്ഞു. കെനിയ, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇസ്രായിലിന്റെ അംബാസഡറായി ലോട്ടെം നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    2025 ഡിസംബറില്‍ ഇരുപക്ഷവും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ കഴിഞ്ഞ ജനുവരിയില്‍ ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയന്‍ സാഅര്‍ സൊമാലിലാന്‍ഡ് സന്ദര്‍ശിച്ചിരുന്നു. മുഹമ്മദ് ഹാജിയെ ഇസ്രായിലിലെ അംബാസഡറായി നിയമിച്ചതായി സൊമാലിലാന്‍ഡ് ഫെബ്രുവരിയില്‍ അറിയിച്ചു. ഏദന്‍ ഉള്‍ക്കടല്‍ തീരത്ത് തന്ത്രപ്രധാനമായ ഭാഗത്ത് സ്ഥിതിചെയ്യുന്ന സൊമാലിലാന്‍ഡിന് സ്വന്തമായി കറന്‍സി, പാസ്പോര്‍ട്ട്, സൈന്യം എന്നിവയുണ്ട്. എന്നാല്‍ അന്താരാഷ്ട്ര അംഗീകാരം നേടാന്‍ സൊമാലിലാന്‍ഡ് ബുദ്ധിമുട്ടുന്നുണ്ട്. സൊമാലിലാന്‍ഡിനെ അംഗീകരിക്കുന്നത് സൊമാലിയയെ പ്രകോപിപ്പിക്കുകയും ആഫ്രിക്കയിലെ മറ്റ് വിഘടനവാദ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ആശങ്കയുണ്ട്. ഇസ്രായില്‍ വിദേശ മന്ത്രിയുടെ സൊമാലിലാന്‍ഡ് സന്ദര്‍ശനത്തെ സൊമാലിയ ശക്തമായി അപലപിച്ചിരുന്നു. സാഅറിന്റെ സന്ദര്‍ശനത്തെ അനധികൃത കടന്നുകയറ്റം എന്ന് സൊമാലിയ വിശേഷിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Somaliland
    Latest News
    ഇറാന്‍ വിദേശ മന്ത്രി പാകിസ്ഥാനിലേക്ക് മടങ്ങും, ഇറാന്‍-യു.എസ് ചര്‍ച്ചകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടന്നേക്കും
    26/04/2026
    ചർച്ചക്ക് തയ്യാർ എന്നാൽ യു.എസ് സമ്മര്‍ദ തന്ത്രങ്ങള്‍ അംഗീകരിക്കില്ലെന്നും ഇറാന്‍
    26/04/2026
    ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
    26/04/2026
    സൊമാലിലാന്‍ഡില്‍ അംബാസഡറെ നിയമിച്ച് ഇസ്രായില്‍
    26/04/2026
    കണ്ണീരോർമ്മയിൽ വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം കുടമാറ്റം വെറും 15 മിനിറ്റ്
    26/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.