തെല്‍അവീവ്– തെഹ്റാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇസ്രായിലിന് ഇറാൻ്റെ തിരിച്ചടി. ഇസ്രായിലിൽ ശക്തമായി ഡ്രോണ്‍ ആക്രമണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഡ്രോണുകള്‍ ഇസ്രായിലില്‍ പ്രവേശിക്കുമെന്നാണ് അറിയിപ്പ്. ഇസ്രായില്‍ എയര്‍ഫോയ്‌സ് ഡ്രോണുകള്‍ തകര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സൈന്യത്തിന് ഇവ തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഇവ ഇസ്രായിലില്‍ പ്രവേശിക്കും. ഇറാനില്‍ നിന്ന് രാവിലെ അയച്ച ഡ്രോണുകള്‍ 7മണിക്കൂറോളം സമയമെടുത്താണ് ഇസ്രായില്‍ എത്തിച്ചേരുന്നതെന്ന് സൈന്യം അറിയിച്ചു.
ഇറാന്റെ പ്രതികാരനടപടികള്‍ ഉണ്ടാവുമെന്ന് ഇസ്രായിലിലെ യു.എസ് എംബസി അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇസ്രായില്‍ പൗരന്മാരോട് ആവശ്യസാധനങ്ങളും ഭക്ഷണവും കരുതി ഷെല്‍ട്ടറില്‍ തന്നെ കഴിയാന്‍ പ്രധാനമന്ത്രി നെതന്യാഹു നിര്‍ദേശം നല്‍കി. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തിനാണ് ഇസ്രായില്‍ തയാറെടുക്കുന്നതെന്നാണ് സൂചന. ഇറാനു പുറമെ വ്യോമപാത അടച്ച ഇസ്രായില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായും ആയിരക്കണക്കിന് സൈനികരെ സജീവ സേവനത്തിനായി തിരിച്ചുവിളിക്കുകയും ചെയ്‌തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രായില്‍ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞിരുന്നു. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ആയത്തുല്ല അലിയുടെ പ്രസ്താവന പുറത്തുവിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ആയിരുന്നു തെഹ്‌റാനില്‍ ഇസ്രായില്‍ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രായില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടിയില്‍ അമേരിക്കയുടെ പങ്കാളിത്തമോ സഹായമോ ഇല്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.