Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 16
    Breaking:
    • അന്തിമ കരാറിലെത്തിയില്ല; ട്രംപ്-പുടിൻ ചർച്ച അവസാനിച്ചു
    • ഹിസ്ബുല്ല ആയുധം ഉപേക്ഷിക്കില്ലെന്ന് നഈം ഖാസിം
    • ചെക്ക് പോസ്റ്റിൽ കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ
    • നെതന്യാഹു ഭീകരനാണ്, പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണം- തുർക്കി അൽഫൈസൽ
    • ഇന്ത്യക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് സൗദി രാജാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World»Israel

    ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2025 Israel Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹൈഫയിലെ ഓയിൽ റിഫൈനറിയിൽ ഇറാൻ ആക്രമണം നടത്തിയപ്പോൾ
    ഇസ്രായിൽ ആക്രമണത്തിൽ ഹൈഫയിലെ റിഫൈനറിയിൽ ഉണ്ടായ അഗ്നിബാധ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽ അവിവ്: ഇറാൻ ആക്രമണത്തിൽ ഹൈഫയിലെ എണ്ണ സംസ്‌കരണ സംവിധാനങ്ങൾ തകർന്നതോടെ ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. വാണിജ്യ ഉപഭോക്താക്കൾക്ക് ഇന്ധനം നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് രാജ്യത്തെ വലിയ എണ്ണ വിതരണ കമ്പനികളിലൊന്നായ സൊനോൽ പ്രഖ്യാപിച്ചു. ഹൈഫയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിലെ ഏറ്റവും വലിയ ഇന്ധന റിഫൈനറിയായ ബസാൻ പ്രവർത്തനം നിർത്തിവെച്ചിരുന്നു.

    ബസാൻ റിഫൈനറിയിൽ നിന്നാണ് ഇസ്രായിലിൽ ആവശ്യമായ എണ്ണയുടെ 60 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത്. ഇവിടെ നിന്നുള്ള ഡീസൽ ഉപഭോക്താക്കളിലെത്തിക്കുന്നതിൽ മുമ്പിൽ നിൽക്കുന്ന കമ്പനിയാണ് സൊനോൽ. വിവിധ ഫാക്ടറികൾക്കുള്ള ഡീസലും വിമാന ഇന്ധനവും റെയിൽവേക്ക് ആവശ്യമായ ഡീസലും വിതരണം ചെയ്യുന്നത് ഇവരാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘നമ്മുടെ നിയന്ത്രണത്തിനു പുറത്തുള്ള കാരണങ്ങളാൽ ഉപഭോക്താക്കൾക്ക് ഇന്ധനം ലഭ്യമാക്കുന്നത് നിർത്താനോ നിയന്ത്രണം കൊണ്ടുവരാനോ ഞങ്ങൾ നിർബന്ധിതരായ വിവരം നിങ്ങളെ അറിയിക്കുകയാണ്.’

    തങ്ങളുടെ കീഴിലുള്ള റീട്ടെയ്ൽ ശൃംഖലയ്ക്കയച്ച കത്തിൽ സൊനോൽ വ്യക്തമാക്കി.

    കത്തിനു പിന്നാലെ, ഇസ്രായിലിൽ ഇന്ധനക്ഷാമമില്ലെന്ന് അവകാശപ്പെട്ട് ഊർജമന്ത്രാലയം രംഗത്തെത്തി. എല്ലാവർക്കും ആവശ്യമായ ഇന്ധനം ലഭ്യമാണെന്നും വിതരണശൃംഖലയിൽ പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാനുള്ള ശ്രമങ്ങൾ ഗവൺമെന്റ് നടത്തുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവിച്ചു.

    തിങ്കളാഴ്ച പുലർച്ചെ ഹൈഫയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ബസാൻ റിഫൈനറിയുടെ പവർ സ്റ്റേഷൻ തകർന്നിരുന്നു. റിഫൈനറിയുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയും നീരാവിയും ലഭ്യമാകാതെ വന്നതോടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുകയാണെന്ന് ബസാൻ അറിയിച്ചു. കമ്പനിയുടെ അസംസ്‌കൃത എണ്ണ സംഭരണശാലയും മറ്റ് സംവിധാനങ്ങളും നശിപ്പിച്ചതായി ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്.

    ആക്രമണത്തിനു പിന്നാലെ ബസാന്റെ വിപണിമൂല്യത്തിൽ കാര്യമായ ഇടിവുണ്ടായി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് നിലവിൽ ബസാന്റെ മൂല്യം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Baza Haifa refinery Sonol ഇസ്രായിൽ ഇറാൻ ഹൈഫ
    Latest News
    അന്തിമ കരാറിലെത്തിയില്ല; ട്രംപ്-പുടിൻ ചർച്ച അവസാനിച്ചു
    16/08/2025
    ഹിസ്ബുല്ല ആയുധം ഉപേക്ഷിക്കില്ലെന്ന് നഈം ഖാസിം
    15/08/2025
    ചെക്ക് പോസ്റ്റിൽ കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ
    15/08/2025
    നെതന്യാഹു ഭീകരനാണ്, പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണം- തുർക്കി അൽഫൈസൽ
    15/08/2025
    ഇന്ത്യക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് സൗദി രാജാവ്
    15/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version