Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 8
    Breaking:
    • യുഎസ്-ഇറാൻ വെടിനിർത്തൽ സ്വാഗതം ചെയ്ത് മാക്രോൺ
    • ബി​ഗ് ടിക്കറ്റ്; ബി​ഗ് വിൻ മത്സരത്തിൽ നാല് വിജയികൾ പങ്കിട്ടത് 560,000 ദിർഹം
    • പ്രവാസി പ്രതിഷേധത്തിന്റെ കടലിരമ്പം; ഇടതുപക്ഷത്തിന് താക്കീതായി സൗദി കെ.എം.സി.സി പ്രവാസി റാലി
    • കാമുകിയുടെ മരണം നായയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവിന് 40 വർഷം തടവ്
    • ജോർജിയ ഉപതിരഞ്ഞെടുപ്പ്; റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം, ഭൂരിപക്ഷത്തിൽ വൻ ഇടിവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/04/2026 Israel World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്‌റൂത്ത് – തെക്കന്‍ ലെബനോന്‍ നഗരമായ സിഡോണില്‍ ചൊവ്വാഴ്ച രാത്രി ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ലെബനോനിലെ സിഡോണില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പൗരന്മാര്‍ രക്തസാക്ഷികളാകുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നഗരത്തിന്റെ കടല്‍ത്തീരത്താണ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കഫേക്ക് നാശനഷ്ടങ്ങൾ സംഭവിച്ചത് കാണിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ കഫേയില്‍ തീപിടുത്തമുണ്ടായി. ലെബനീസ് സൈന്യം പ്രദേശം വളയുകയും അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണക്കാന്‍ ശ്രമിക്കുകയും ചെയ്തു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

    ഫെബ്രുവരി 28 ന് യു.എസ്-ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ ദിവസം ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രായിലിനെതിരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 2 ന് മിഡില്‍ ഈസ്റ്റിലെ യുദ്ധം ലെബനോനിലേക്കും വ്യാപിച്ചു. ലെബനോനില്‍ വലിയ തോതിലുള്ള വ്യോമാക്രമണങ്ങളും തെക്കന്‍ മേഖലയില്‍ കര ആക്രമണവും നടത്തിയാണ് ഇസ്രായില്‍ തിരിച്ചടിച്ചത്. യുദ്ധം ആരംഭിച്ചതിനുശേഷം ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 1,500 ലധികം പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    israel attack lebnon Lebanon
    Latest News
    യുഎസ്-ഇറാൻ വെടിനിർത്തൽ സ്വാഗതം ചെയ്ത് മാക്രോൺ
    08/04/2026
    ബി​ഗ് ടിക്കറ്റ്; ബി​ഗ് വിൻ മത്സരത്തിൽ നാല് വിജയികൾ പങ്കിട്ടത് 560,000 ദിർഹം
    08/04/2026
    പ്രവാസി പ്രതിഷേധത്തിന്റെ കടലിരമ്പം; ഇടതുപക്ഷത്തിന് താക്കീതായി സൗദി കെ.എം.സി.സി പ്രവാസി റാലി
    08/04/2026
    കാമുകിയുടെ മരണം നായയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവിന് 40 വർഷം തടവ്
    08/04/2026
    ജോർജിയ ഉപതിരഞ്ഞെടുപ്പ്; റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം, ഭൂരിപക്ഷത്തിൽ വൻ ഇടിവ്
    08/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.