അങ്കാറ – ഇസ്താംബൂളിലെ ഇസ്രായില്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ വെടിവെപ്പില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്പോള്‍ ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ ആളില്ലായിരുന്നു. ഇസ്താംബൂളിലെ ഇസ്രായില്‍ കോണ്‍സുലേറ്റിന് സമീപം പോലീസുമായി ഏറ്റുമുട്ടിയ മൂന്ന് അക്രമികള്‍ക്ക് മതത്തെ ചൂഷണം ചെയ്യുന്ന ഒരു സംഘടനയുമായി ബന്ധമുണ്ടെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി മുസ്തഫ സിഫ്റ്റ്‌സി പറഞ്ഞു. ഇസ്രായില്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ വെടിവെപ്പില്‍ അന്വേഷണം ആരംഭിച്ചതായും കേസില്‍ മൂന്ന് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും തുര്‍ക്കി നീതിന്യായ മന്ത്രി സ്ഥിരീകരിച്ചു. നിലവില്‍ തുര്‍ക്കിയില്‍ ഇസ്താംബൂളിലെ കോണ്‍സുലേറ്റിലോ അങ്കാറയിലെ എംബസിയിലോ ഇസ്രായിലി നയതന്ത്രജ്ഞര്‍ ഇല്ലെന്ന് പ്രത്യേക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



