Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 9
    Breaking:
    • ഹാജിമാർക്ക് ഇനി വഴിതെറ്റില്ല; അത്യാധുനിക ‘സ്മാർട്ട് വാച്ചു’മായി ഇന്ത്യൻ ഹജ് കമ്മിറ്റി
    • ആഹ്ലാദം പ്രകടിപ്പിച്ച് ഇറാന്‍ ജനത കൂട്ടത്തോടെ തെരുവുകളില്‍
    • മിഡില്‍ ഈസ്റ്റില്‍ വരാനിരിക്കുന്നത് സുവര്‍ണ്ണ കാലഘട്ടമെന്ന് ട്രംപ്
    • യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍: എണ്ണവില കുത്തനെ ഇടിഞ്ഞു
    • ഗ്രീസിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; നിയമം 2027 ജനുവരി മുതൽ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇസ്രായിൽ ആക്രമണം: ഗാസയില്‍ 20,000-ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര സംഘടന

    രണ്ടു വര്‍ഷത്തിനിടെ ഓരോ മണിക്കൂറിലും കുറഞ്ഞത് ഒരു കുട്ടി എന്ന തോതില്‍ കൊല്ലപ്പെട്ടു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/09/2025 World Gaza Israel Palestine War 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 20,000 കവിഞ്ഞതായി സേവ് ദി ചില്‍ഡ്രന്‍ റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ ഓരോ മണിക്കൂറിലും കുറഞ്ഞത് ഒരു കുട്ടി എന്ന തോതില്‍ കൊല്ലപ്പെട്ടു.

    21,000 ലേറെ കുട്ടികള്‍ക്ക് സ്ഥിരമായി അംഗവൈകല്യം സംഭവിച്ചതായി യു.എന്‍ കമ്മിറ്റി സൂചിപ്പിച്ചു. ആയിരക്കണക്കിന് കുട്ടികളെ കാണാതായി. ഇസ്രായിലിന്റെ കനത്ത ആക്രമണത്തില്‍ ഗാസ മുനമ്പിലെ 97 ശതമാനം സ്‌കൂളുകളും 94 ശതമാനം ആശുപത്രികളും തകര്‍ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ഇതെല്ലാം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. കിന്റര്‍ഗാര്‍ട്ടനുകള്‍, കളിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവക്കെതിരായ ആസൂത്രിതമായ ആക്രമണങ്ങള്‍, മനഃപൂര്‍വമായ പട്ടിണി, ലോകം ഇത് തടയാന്‍ ഒന്നും ചെയ്യുന്നില്ല’ – കമ്മിറ്റിയുടെ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ അഹ്മദ് അല്‍ഹിന്ദാവി പറഞ്ഞു.

    യുദ്ധത്തില്‍ കുറഞ്ഞത് 20,000 കുട്ടികള്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടതായി ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. ഇത് ഗാസ മുനമ്പിലെ മൊത്തം കുട്ടികളുടെ എണ്ണത്തിന്റെ ഏകദേശം രണ്ടു ശതമാനത്തിന് തുല്യമാണ്. ഒരു വയസ്സിന് താഴെയുള്ള ആയിരത്തിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് കുട്ടികള്‍ യുദ്ധത്തിനിടെ ഭൂമിയിലേക്ക് പിറന്നുവീണ ഉടനെതന്നെ കൊല്ലപ്പെട്ടു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കുറഞ്ഞത് 42,011 കുട്ടികള്‍ക്ക് യുദ്ധത്തില്‍ പരിക്കേറ്റിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel Israel Palestine Conflict World
    Latest News
    ഹാജിമാർക്ക് ഇനി വഴിതെറ്റില്ല; അത്യാധുനിക ‘സ്മാർട്ട് വാച്ചു’മായി ഇന്ത്യൻ ഹജ് കമ്മിറ്റി
    09/04/2026
    ആഹ്ലാദം പ്രകടിപ്പിച്ച് ഇറാന്‍ ജനത കൂട്ടത്തോടെ തെരുവുകളില്‍
    08/04/2026
    മിഡില്‍ ഈസ്റ്റില്‍ വരാനിരിക്കുന്നത് സുവര്‍ണ്ണ കാലഘട്ടമെന്ന് ട്രംപ്
    08/04/2026
    യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍: എണ്ണവില കുത്തനെ ഇടിഞ്ഞു
    08/04/2026
    ഗ്രീസിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; നിയമം 2027 ജനുവരി മുതൽ​
    08/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.