തായ്ബെ– ഫലസ്തീനിലെ ക്രിസ്ത്ര്യൻ ഭൂരിപക്ഷ ഗ്രാമമായ തായ്ബയിൽ തുടർച്ചയായ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണയാണ് ഇസ്രായേൽ ഗ്രാമത്തിൽ ആക്രമണം നടത്തുന്നത് എന്ന് ഗ്രാമവാസികൾ സാക്ഷിപ്പെടുത്തുന്നു. വെസ്റ്റ് ബാങ്കിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലെ ക്രിസ്ത്യൻ പള്ളികളിലും ഇസ്രായേൽ ആക്രമണം നടത്തുകയുണ്ടായതായും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു മാസം മുമ്പ്, ജൂൺ 25-ന്, ഇസ്രായേലി കുടിയേറ്റക്കാർ കഫ്ർ മാലിക് ഗ്രാമം ആക്രമിക്കുകയും, മൂന്ന് പലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് ഗ്രാമത്തിന്റെ പ്രവേശന കവാടത്തിനടുത്തുള്ള വാഹനങ്ങൾക്ക് തീയിടുകയും ചെയതതായി പ്രദേശവാസിയും ക്രിസ്ത്യൻ സാമൂഹ്യ പ്രവർത്തകനായ ഇഹാബ് ഹസ്സൻ പറയുന്നു.
തായ്ബെ സമാധാനപരമായി പോകുന്ന ഒരു ഗ്രാമമാണെന്നും ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഇസ്രായേൽ ആണെന്നും ഗ്രാമവാസികൾ പറയുന്നു. കുടിയേറ്റക്കാര‍് തീവ്രവാദികളാണെന്നും, ഇസ്രായേലി പട്ടാളക്കാർ പലരെയും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ ഭരണകാലത്ത് യുദ്ധകുറ്റത്തിന് തടവിന് വിധിച്ചിട്ടുണ്ടെന്നും, അദ്ദേഹം പോലും യുദ്ധകുറ്റത്തിന് ആരോപിക്കപ്പെട്ടയാളാണെന്നും ഹസ്സൻ പറഞ്ഞു.
ജൂലൈ 14 ന്, ജറുസലേമിലെ ലാറ്റിൻ, ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ഉൾപ്പെടെയുള്ള ക്രിസ്ത്യൻ നേതാക്കളുടെ ഒരു സംഘം അക്രമത്തെ അപലപിക്കാൻ തായ്ബെ സന്ദർശിച്ചു. അവരോടൊപ്പം ഫ്രാൻസ്, ബെൽജിയം, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ഒരു കൂട്ടം നയതന്ത്രജ്ഞരും ഉണ്ടായിരുന്നു.
ജൂലൈ 19 ന്, ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി ഗ്രാമം സന്ദർശിച്ചു. സംഭവിച്ചത് തികഞ്ഞ പരിഹാസമാണെന്നും കുറ്റവാളികളെ വിചാരണക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.