Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 6
    Breaking:
    • ഖലീല്‍ അല്‍ഹയ്യയുടെ വീഡിയോ പുറത്തിറക്കി ഹമാസ്
    • അധികാരം കൈമാറാന്‍ വിസമ്മതിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ്
    • ഇത്തവണത്തെ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ വെള്ളിയാഴ്ച തിരശ്ശീല ഉയരും
    • ഇ.എം.എസ് ഗവൺമെന്റിന്റെ ഭൂപരിഷ്കരണം ആദിവാസികൾക്ക് തിരിച്ചടിയായി; ചെറുവയൽ രാമൻ
    • ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ കളിച്ചങ്ങാടം തീർത്ത് കുരുന്നുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 World Bahrain Kuwait 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹൊർമുസ് കടലിടുക്ക്, സാറ്റലൈറ്റ് ദൃശ്യം
    അമേരിക്ക ഇടപെടുകയാണെങ്കിൽ ഹൊർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര ജലപാത അടക്കുമെന്ന് ഇറാൻ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    • അടിയന്തിര നടപടികള്‍ സ്വീകരിച്ച് ബഹ്‌റൈനും കുവൈത്തും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തെഹ്‌റാന്‍ – ഏറെ തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം കാത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഹുര്‍മുസ് കടലിടുക്ക് അടക്കാനുള്ള തീരുമാനത്തിന് സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണെന്ന് ഇറാനിലെ ഔദ്യോഗിക ചാനലായ പ്രസ് ടി.വി പറഞ്ഞു.


    അതേസമയം, പ്രാദേശിക സാഹചര്യങ്ങളും നിലവിലെ സംഭവവികാസങ്ങളും ഇസ്രായിലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ തീവ്രതയും ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് അമേരിക്ക സംഘര്‍ഷത്തില്‍ ഇടപെട്ടതും കണക്കിലെടുത്ത് മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ ഏജന്‍സികളിലെയും 70 ശതമാനം ജീവനക്കാര്‍ക്ക് വിദൂര തൊഴില്‍ രീതി നടപ്പാക്കാന്‍ തീരുമാനിച്ചതായി ബഹ്റൈന്‍ അറിയിച്ചു. പ്രാദേശിക സംഭവവികാസങ്ങളും നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്ത്, നേരിട്ട് ഹാജരായി ജോലി ചെയ്യേണ്ട മേഖലകളും അടിയന്തര സാഹചര്യങ്ങളില്‍ പ്രത്യേക നടപടിക്രമങ്ങള്‍ സ്വീകരിക്കുന്ന വകുപ്പുകളും ഒഴികെയുള്ള മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും 70 ശതമാനം തോതില്‍ റിമോട്ട് ജോലി നടപ്പാക്കാന്‍ തീരുമാനിച്ചതായി സിവില്‍ സര്‍വീസ് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് മുതല്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തീരുമാനം പ്രാബല്യത്തിലുണ്ടാകുമെന്ന് പ്രസ്താവന വ്യക്തമാക്കി.


    വിവിധ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ പ്രകടനത്തിന്റെ സമഗ്രത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി, കാര്യക്ഷമമായ സാമ്പത്തിക, സേവന തുടര്‍ച്ച ഉറപ്പാക്കാനുള്ള അടിയന്തിര പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതായി കുവൈത്ത് ധനമന്ത്രാലയവും അറിയിച്ചു. മന്ത്രിസഭാ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകളുമായുള്ള പൂര്‍ണ ഏകോപനത്തോടെയും ദേശീയ സുസജ്ജത ശക്തിപ്പെടുത്താനും സര്‍ക്കാര്‍ സന്നദ്ധതയുടെ കാര്യക്ഷമത വര്‍ധിപ്പിക്കനുമുള്ള ശ്രമങ്ങളുടെ ഭാഗമായണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ധനമന്ത്രാലയ സമുച്ചയത്തിലെ ഷെല്‍ട്ടറുകളില്‍ ഏകദേശം 900 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധത്തില്‍ പൂര്‍ണ സാങ്കേതിക, സേവന ശേഷികള്‍ സജ്ജമാക്കുന്നത് മുന്‍കരുതല്‍ നടപടികളില്‍ ഉള്‍പ്പെടുന്നു. ഈ ഷെല്‍ട്ടറുകള്‍ കാറ്റഗറി സി-4 ആയി തരംതിരിച്ചിട്ടുണ്ട്. ആവശ്യാനുസരണം ഉപയോഗിക്കാനായി കിഴക്കു ഭാഗത്തെ പാര്‍ക്കിംഗ് സ്ഥലത്ത് അധിക സംഭരണ സൗകര്യങ്ങളും നീക്കിവെച്ചിട്ടുണ്ട്.

    നൂതന സുരക്ഷാ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സുരക്ഷിതമായ ഇലക്‌ട്രോണിക് പരിതസ്ഥിതിയില്‍ വിദൂര ജോലി സാധ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബദല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒറാക്കിള്‍, ജി.എഫ്.എം.ഐ.എസ് സാമ്പത്തിക സംവിധാനങ്ങള്‍ സജീവമാക്കിയിട്ടുമുണ്ട്. അടിയന്തര പദ്ധതി അപ്ഡേറ്റ് ചെയ്യുന്നത് തുടരാനും സാധ്യതയുള്ള ഏതൊരു സംഭവവികാസങ്ങളിലും ഉടനടി പ്രതികരണ സന്നദ്ധത ഉറപ്പാക്കാനുമായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സിവില്‍ ഡിഫന്‍സ് വകുപ്പുമായി ഏകോപന യോഗം നടത്തിയതായും കുവൈത്ത് ധനമന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hormuz Strait Iran israel war
    Latest News
    ഖലീല്‍ അല്‍ഹയ്യയുടെ വീഡിയോ പുറത്തിറക്കി ഹമാസ്
    05/10/2025
    അധികാരം കൈമാറാന്‍ വിസമ്മതിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ്
    05/10/2025
    ഇത്തവണത്തെ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ വെള്ളിയാഴ്ച തിരശ്ശീല ഉയരും
    05/10/2025
    ഇ.എം.എസ് ഗവൺമെന്റിന്റെ ഭൂപരിഷ്കരണം ആദിവാസികൾക്ക് തിരിച്ചടിയായി; ചെറുവയൽ രാമൻ
    05/10/2025
    ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ കളിച്ചങ്ങാടം തീർത്ത് കുരുന്നുകൾ
    05/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version