തെഹ്‌റാന്‍ – ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ ഇസ്ഫഹാനിലെ റോഡുകളിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്ന വീഡിയോ വൈറലാകുന്നു.
നഗരത്തിലെ തെരുവുകളില്‍ സൈക്കിളില്‍ ചുറ്റി സഞ്ചരിച്ച് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ സന്ദര്‍ശനം നടത്തിയത് ഇസ്ഫഹാന്‍ പ്രത്യേക ദിനത്തിന് സാക്ഷ്യം വഹിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു.
കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രസിഡന്റിന്റെ നടപടി. ആരോഗ്യകരവും പരിസ്ഥിതി സൗഹൃദപരവുമായ ജീവിതശൈലി വികസിപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group