തെഹ്റാന്– ഗള്‍ഫ് ഉള്‍ക്കടലിലെ ഇറാന്‍ തുറമുഖങ്ങളില്‍ ഇന്ന് അമേരിക്കയും ഇസ്രായിലും സിവിലിയന്‍ ഉടമസ്ഥതയിലുള്ളതെന്ന് കരുതപ്പെടുന്ന 16 ഇറാന്‍ കപ്പലുകള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍-സയണിസ്റ്റ് വ്യോമാക്രമണത്തെ തുടര്‍ന്ന്, ബന്ദര്‍ ലെന്‍ഗെ, ബന്ദര്‍ കാങ് നഗരങ്ങളിലെ ഇറാന്‍ പൗരന്മാരുടെ കുറഞ്ഞത് 16 കപ്പലുകളെങ്കിലും പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതായി തെക്കന്‍ ഇറാനിലെ ഹുര്‍മുസ്ഗാന്‍ പ്രവിശ്യയിലെ പ്രാദേശിക ഉദ്യോഗസ്ഥനായ ഫുആദ് മൊറാദ്സാദെയെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുമായി ചേര്‍ന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ 21-ാം ദിവസം, കാസ്പിയന്‍ കടല്‍ തീരത്തെ നൂര്‍ മേഖലയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്കെതിരെ വ്യോമാക്രമണം നടത്തുകയാണെന്ന് ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. തെഹ്റാന് കിഴക്ക് നൂര്‍ മേഖലയിലെ ഇറാന്‍ ഭീകരവാദ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങിയതായി സൈന്യം എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



