തെൽ അവീവ്- പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും അടക്കം ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പുതിയ സംഘത്തെ വധിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. മുതിര്‍ന്ന ഇറാന്‍ നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളിലൂടെ, ഇറാനില്‍ തീരുമാനമെടുക്കുന്ന മുഴുവന്‍ ഉന്നതരെയും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിര്‍ദേശങ്ങള്‍ നെതന്യാഹു നല്‍കിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നെതന്യാഹു കൊലപ്പെടുത്താന്‍ ഉത്തരവിട്ടവരുടെ ഫോട്ടോകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതിനിടയിൽ ഇറാനിയൻ നേതാവ് അലി ലാരിജാനിയെ കൊലപ്പെടുത്തിയെന്ന് ഇസ്രായിൽ വെളിപ്പെടുത്തി
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



