തെല്‍അവീവ് – ഇസ്രായിലില്‍ റിഫൈനറിക്കു നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഹൈഫയിലെ എണ്ണ റിഫൈനറിക്കു നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് ഇസ്രായിലി ആര്‍മി റേഡിയോ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ പുതിയ ആക്രമണത്തില്‍ ഇറാന് മിസൈലുകള്‍ ഹൈഫ ബേയിലെ വൈദ്യുതി, പെട്രോകെമിക്കല്‍ പ്ലാന്റിനെ ലക്ഷ്യമാക്കി. ആക്രമണത്തെ തുടര്‍ന്ന് പ്ലാന്റില്‍ നിന്ന് തീയും പുകയും ഉയരുകയും ഹൈഫ ബേ പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടാകുകയും ചെയ്തു. വടക്കന്‍ ഇസ്രായിലിലെ വൈദ്യുതി ഗ്രിഡിനുണ്ടായ നാശനഷ്ടങ്ങള്‍ പരിമിതമാണെന്നും ഗുരുതരമല്ലെന്നും ഇസ്രായില്‍ ഊര്‍ജ മന്ത്രി സൂചിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



