തെഹ്‌റാൻ– അമേരിക്കയുമായുള്ള നയതന്ത്ര സംഘർഷം മുറുകുന്നതിനിടെ ലോകമെമ്പാടുമുള്ള ഇന്റർനെറ്റ്, ഡാറ്റാ കൈമാറ്റ സേവനങ്ങൾ തടസ്സപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്റർനെറ്റ് ആശയവിനിമയ റൂട്ടുകളിലൊന്നായ അറേബ്യൻ ഉൾക്കടലിലെ കടലിനടിയിലുള്ള കേബിളുകൾ വിച്ഛേദിക്കുമെന്നാണ് ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്. ഹുർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം.
വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണി യുദ്ധക്കുറ്റങ്ങൾ ചെയ്യുമെന്നതിന്റെ വ്യക്തമായ കുറ്റസമ്മതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സൈനിക നടപടികൾ ആരംഭിച്ചതു മുതൽ ഇറാന്റെ വ്യവസായ, ഊർജ്ജ, വിദ്യാഭ്യാസ, മെഡിക്കൽ, ആണവ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ അമേരിക്ക ആക്രമണം അഴിച്ചുവിടുകയാണെന്ന് ഇറാൻ വിദേശ മന്ത്രാലയം ആരോപിച്ചു.
ഇറാൻ സ്ഥാപനങ്ങൾക്കെതിരായ അമേരിക്കൻ ആക്രമണങ്ങളെ ഉടൻ അപലപിക്കണമെന്ന് യു.എൻ രക്ഷാസമിതിയോടും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയോടും അറാഖ്ജി ആവശ്യപ്പെട്ടു. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നവർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ, കടലിനടിയിലെ കേബിളുകൾ വിച്ഛേദിക്കുന്നതിലൂടെ ആഗോളതലത്തിൽ വലിയ രീതിയിലുള്ള ആശയവിനിമയ പ്രതിസന്ധി സൃഷ്ടിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.
തെഹ്‌റാന്‍ – ഇറാനില്‍ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണി യുദ്ധക്കുറ്റങ്ങള്‍ ചെയ്യുമെന്നതിന്റെ വ്യക്തമായ കുറ്റസമ്മതമാണെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാന്‍ ഊര്‍ജ സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണികള്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുമെന്നതിന്റെ വ്യക്തമായ കുറ്റസമ്മതമാണെന്ന് റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവുമായി ഫോണില്‍ ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ അറാഖ്ജി സൂചിപ്പിച്ചതായി ഇറാന്‍ വിദേശ മന്ത്രാലയത്തിന്റെ ടെലിഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടികള്‍ ആരംഭിച്ചതു മുതല്‍, ഇറാന്റെ വ്യാവസായിക, ഊര്‍ജ, വിദ്യാഭ്യാസ, മെഡിക്കല്‍, ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ അമേരിക്ക ആക്രമണം അഴിച്ചുവിടുകയാണ്. ഇറാന്‍ സ്ഥാപനങ്ങള്‍ക്കെതിരായ അമേരിക്കന്‍ ആക്രമണങ്ങളെ ഉടന്‍ അപലപിക്കാന്‍ യു.എന്‍ രക്ഷാ സമിതിയോടും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോടും ഇറാന്‍ വിദേശ മന്ത്രി ആവശ്യപ്പെട്ടു.
ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി. ആഗോളതലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് ആശയവിനിമയ അടിസ്ഥാന സൗകര്യ റൂട്ടുകളിലൊന്നായ അറേബ്യന്‍ ഉള്‍ക്കടലില്‍ കടലിനടിയിലെ കേബിളുകള്‍ വിച്ഛേദിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. ഈ നീക്കം ലോകമെമ്പാടുമുള്ള ആശയവിനിമയ, ഡാറ്റാ കൈമാറ്റ സേവനങ്ങളില്‍ വ്യാപകമായ തടസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നുണ്ട്.



