Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 15
    Breaking:
    • കൊടുങ്ങല്ലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
    • മെസ്സി കളിച്ചപ്പോൾ ജയിച്ചു, പക്ഷേ റഫറി ‘ഫേവറിറ്റ്’ അല്ല; ഇംഗ്ലണ്ട് – അർജന്റീന സെമിയിലെ റഫറിക്ക് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം
    • മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: യുവതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചു
    • ഇറാൻ ഏജന്റിന് സൈനിക ദൃശ്യങ്ങൾ ചോർത്തി നൽകി; ഇസ്രായിൽ സൈനികന് അഞ്ച് വർഷം തടവ്
    • മെസ്സി ആദ്യമായി ഇംഗ്ലണ്ടിനെതിരെ ബൂട്ട് കെട്ടുമ്പോൾ; തുടർച്ചയായി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീനയും, 60 വർഷങ്ങൾക്ക് ശേഷം കലാശ പോരാട്ടത്തിലെത്താൻ ഇംഗ്ലണ്ടും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    മരവിപ്പിച്ച ഫണ്ടുകളുടെ പകുതി വിട്ടുകിട്ടണമെന്ന് ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/05/2026 Iran War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായിൽ-യുഎസ് ആക്രമണം: ഇറാന് 27,000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ഒപ്പുവെക്കുന്ന പ്രാഥമിക ധാരണാപത്രത്തിന്റെ ഭാഗമായി, മരവിപ്പിച്ച ഫണ്ടുകളുടെ പകുതി വിട്ടുകിട്ടണമെന്ന് ഇറാന്‍. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ മുഹമ്മദ് ബാഖര്‍ ഗാലിബാഫിന്റെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ മരവിപ്പിച്ച ഇറാന്‍ ഫണ്ടുകള്‍ വിട്ടുകൊടുക്കാനുള്ള സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്തതായി നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. ഏകദേശം 24 ബില്യണ്‍ ഡോളര്‍ വരുന്ന മരവിപ്പിച്ച ഇറാന്‍ ഫണ്ടുകള്‍ വിട്ടുകൊടുക്കാന്‍ ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    അമേരിക്കയുമായുള്ള പ്രതീക്ഷിക്കുന്ന ധാരണാപത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം ഈ ഫണ്ടുകളില്‍ പകുതിയും വിട്ടുകിട്ടണമെന്ന് ഇറാന്‍ നിര്‍ബന്ധം പിടിക്കുന്നു. നിലവില്‍ ചര്‍ച്ചയിലിരിക്കുന്ന സാമ്പത്തിക, നയതന്ത്ര ക്രമീകരണങ്ങളുടെ ഭാഗമായി, മരവിപ്പിച്ച ഫണ്ടുകളുടെ ബാക്കി പകുതി 60 ദിവസത്തില്‍ കൂടാത്ത കാലയളവിനുള്ളില്‍ വിട്ടുകിട്ടാനും ഇറാന്‍ ശ്രമിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദോഹയില്‍ ഖത്തര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം ഇറാന്‍ സംഘം രാജ്യത്തേക്ക് മടങ്ങിയിട്ടുണ്ട്. മരവിപ്പിച്ച ഇറാന്‍ ഫണ്ടുകള്‍ തിരികെ നല്‍കുന്നതിനെ കുറിച്ചാണ് മുതിര്‍ന്ന ഇറാന്‍, ഖത്തര്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പ്രധാനമായും ശ്രദ്ധയെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി സൂചിപ്പിച്ചു. ഖാലിബാഫിന്റെ ഖത്തര്‍ സന്ദര്‍ശനത്തിലൂടെ അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി കൈവരിച്ചതായി ഇറാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വിദേശത്ത് മരവിപ്പിച്ച ഇറാന്‍ ഫണ്ടുകള്‍ സംബന്ധിച്ച് ഒരു കരാറിലെത്തുക എന്നതാണ് ഖാലിബാഫിന്റെ ദോഹ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

    മരവിപ്പിച്ച ഇറാന്‍ ആസ്തികളുടെ മൂല്യം 100 ബില്യണ്‍ ഡോളറില്‍ കൂടുതലാണെന്ന് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതേകുറിച്ച കൃത്യമായ കണക്ക് ലഭ്യമല്ല. നിര്‍ണായകമായ വിദേശ കറന്‍സി ലഭ്യമാക്കുന്നതില്‍ വഹിക്കുന്ന സുപ്രധാന പങ്കാണ് ഈ ആസ്തികളുടെ പ്രാധാന്യം. ഇറാനില്‍ ഡോളര്‍ ക്ഷാമം സൃഷ്ടിക്കാന്‍ അമേരിക്ക മനഃപൂര്‍വം ശ്രമിക്കുന്നതായും ഇത് സാമ്പത്തിക അശാന്തിയും ആഭ്യന്തര പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടാന്‍ കാരണമായതായും കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഹിയറിംഗില്‍ യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് സമ്മതിച്ചതായി യൂറോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict
    Latest News
    കൊടുങ്ങല്ലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
    15/07/2026
    മെസ്സി കളിച്ചപ്പോൾ ജയിച്ചു, പക്ഷേ റഫറി ‘ഫേവറിറ്റ്’ അല്ല; ഇംഗ്ലണ്ട് – അർജന്റീന സെമിയിലെ റഫറിക്ക് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം
    15/07/2026
    മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: യുവതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചു
    15/07/2026
    ഇറാൻ ഏജന്റിന് സൈനിക ദൃശ്യങ്ങൾ ചോർത്തി നൽകി; ഇസ്രായിൽ സൈനികന് അഞ്ച് വർഷം തടവ്
    15/07/2026
    മെസ്സി ആദ്യമായി ഇംഗ്ലണ്ടിനെതിരെ ബൂട്ട് കെട്ടുമ്പോൾ; തുടർച്ചയായി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീനയും, 60 വർഷങ്ങൾക്ക് ശേഷം കലാശ പോരാട്ടത്തിലെത്താൻ ഇംഗ്ലണ്ടും
    15/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.