മാഡ്രിഡ്– പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിർണ്ണായക നീക്കവുമായി സ്പെയിൻ സർക്കാർ. ഇറാനെതിരായ ആക്രമണങ്ങൾക്കായി തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് സ്പെയിനിലെ റോട്ട , മൊറോൺ എന്നീ ബേസുകളിൽ നിന്ന് കെസി-135 റീഫ്യൂവലിംഗ് ടാങ്കറുകൾ ഉൾപ്പെടെയുള്ള 15 അമേരിക്കൻ വിമാനങ്ങൾ പുറത്തായി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് വിരുദ്ധമായ ഒരു കാര്യത്തിനും സ്പാനിഷ് മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് വ്യക്തമാക്കി. കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാനെതിരെ നടന്ന അമേരിക്കൻ-ഇസ്രായിൽ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പെയിനിന്റെ ഈ കടുത്ത നടപടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



